ക്യാപ്റ്റൻ പിണറായി തന്നെ : ബേബി
തിരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്നത് പിണറായി വിജയനായിരിക്കുമെന്ന് എം എ ബേബി പറഞ്ഞു.ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല എല്‍ഡിഎഫ് പ്രചാരണമെന്നും എം എ ബേബി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഐഎമ്മിനില്ല. ഇളവിന്റെ കാര്യം ചര്‍ച്ചയായില്ലെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി.

Comments
Post a Comment