എൻജിഒ അസോ: പ്രതിഷേധ സംഗമം നടത്തി

 

ചാല :സർക്കാർ ജീവനക്കാരുടെ നിർബാധം തുടരുന്ന ആനുകൂല്യനിഷേധങ്ങൾക്കെതിരെസംസ്ഥാന വ്യാപകമായി ബ്രാഞ്ച് തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി തോട്ടട, ഗവൺമെൻ്റ് പോളിടെക്നിക്ക് കോളേജ്, എടക്കാട്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ എൻജിഒ അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.  പോളിടെക്നിക്കൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസി. നൗഷാദ് ചേരിക്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നന്ദകുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി  അഷറഫ് മമ്പറം മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ.സിഷിനു സ്വാഗതവും   ജില്ലാ കൗൺസിലർ  ശ്രീനാഥ് നന്ദി അറിയിച്ചു. 

    എടക്കാട് ബ്ലോക്ക് ഓഫീസിൽ നടന്ന പ്രതിഷേധ പരിപാടി ബ്രാഞ്ച് പ്രസിഡണ്ട് നൗഷാദ് ചേരിക്ക ലിൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി  അഷ്റഫ് മമ്പറം ഉദ്ഘാടനം ചെയ്തു. കെ.സിഷിനു സ്വാഗതം പറഞ്ഞു.  ചന്ദ്രൻ, ഷിജു എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം