വി. കുഞ്ഞികൃഷ്ണനെ തിരായ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വി. കെനിഷാദ് പരോൾ ചട്ടം ലംഘിച്ചുവെന്ന് ആരോപണം
പയ്യന്നൂർ :പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നഗരസഭാകൗണ്‍സിലര്‍ വി കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ചതായി ആരോപണം. സി. പി. എമ്മിൽ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി
വി. കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. പിതാവിന്റെ മുട്ടുവേദനയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും ചികിത്സാര്‍ത്ഥവുമാണ് നിഷാദിന് പരോള്‍ അനുവദിച്ചത്. ശിക്ഷ ക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. എന്നാൽ പരോളിൽ ഇറങ്ങുന്ന പ്രതികൾ
ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ലെന്നതാണ് പരോള്‍ച്ചട്ടം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ തിങ്കളാഴ്ച്ച നടന്ന സിപിഎം പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതും കഴിഞ്ഞാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങിയത്.
പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കൂടിയായ നിഷാദിനെതിരെ 20 വര്‍ഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ഈക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ കൊമ്മല്‍വയലില്‍ നിന്നും ജനവിധി തേടിയാണ് നിഷാദ് വിജയിച്ചത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു കേസിലെ വിധിവന്നത്. അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിന്‍വലിക്കാനുള്ള അവസാനദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി വിടുതൽ ആവശ്യപ്പെട്ട് ഹൈകോടതിയിൽ വിടുതൽ ഹരജി നൽകിയിരിക്കുകയാണ് സി.പി.എം.

Comments
Post a Comment