യുവകലാസാഹിതി സംസ്ഥാന ലീഡേഴ്സ് ക്യാമ്പിന് തുടക്കമായി.




പഴയങ്ങാടി: വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിഷേധം എന്ന മുദ്രാവാക്യം ഉയർത്തി യുവകലാസാഹിതിയുടെ സംസ്ഥാന ലീഡേഴ്സ് ക്യാമ്പിന് മാടായിപ്പാറയിൽ തുടക്കമായി. അഡ്വ. പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. പവിത്രൻ കോത്തില അദ്ധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ, ജിതേഷ് കണ്ണപുരം, ഒ.കെ മുരളീകൃഷ്ണൻ, ഷിജിത്ത് വായനൂർ, ആയിഷ ബീവി, കെ പി അനിൽ,എ പ്രദീപൻ,പി വി ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 50 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച നടന്ന വിവിധ വിഷയങ്ങളിലുളള ക്ലാസുകൾ വർഗീയതയ്കെതിരെ സാംസ്കാരിക പ്രതിരോധം എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. അഡ്വ. സിഎ നന്ദകുമാർ അദ്ധ്യക്ഷനായി. ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തിൽ ഡോ. കെ എം അനിൽ സംസാരിച്ചു. സി വി പൗലോസ് അധ്യക്ഷനായി. ഹിന്ദുത്വതയും എന്ന വിഷയത്തിൽ അജിത് കൊളാടി സംസാരിച്ചു. പ്രൊഫ.എസ് അജയൻ അധ്യക്ഷനായി. ഇന്ന് നടക്കുന്ന വി കെ സുരേഷ് ബാബു, പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ തുടങ്ങിയവർ വിവിധ വിഷങ്ങളിൽ സംസാരിക്കും. ക്യാമ്പ് ജനുവരി 26ന് സമാപിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം