ലോകകേരള സഭയുടെ അഞ്ചാം പതിപ്പിലും ഇറ്റലിയെ പ്രതിനിധീകരിച്ച് രണ്ടാം തവണയും ഇരിട്ടി സ്വദേശി എബിൻ എബ്രഹാം പാരിക്കാപ്പള്ളി



ഇരിട്ടി : തിരുവനന്തപുരം  നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 5.30 തുടങ്ങിയ ലോക കേരള സഭയുടെ അഞ്ചാം  പതിപ്പിലും  ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളി. 

ലോക കേരള സഭയുടെ  നാലാം സീസണിലും പങ്കെടുത്ത  എബിൻ ഇത് രണ്ടാം തവണയാണ് ഇറ്റലിയുടെ പ്രതിനിധിയായി എത്തുന്നത് . ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ ഇറ്റലിയിലെ മലയാളി സംഘടനകളുടെ സജീവ പ്രവർത്തകൻ കൂടിയാണ്.പ്രവാസി കേരളകോൺഗ്രസ് ഇറ്റലിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ് . ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർ ത്തിച്ചുവരുന്ന എബിൻ കേരളത്തിലെയും ഇന്ത്യയിലെയും വി ഐപികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതനാണ്.ഇറ്റലിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അ ബ്രാഹം -ചിന്നമ്മ ദമ്പതികളുടെ മകനാണ്. ലോക കേരള സഭയിൽ ഇറ്റലിയുടെ പ്രതിനിധിയായി രണ്ടാം തവണയും എബിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാരും ഇറ്റലിയിലെ പ്രവാസി മലയാളികളും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം