സ്വാതന്ത്ര്യ സമര സേനാനി ടി .സി .വി കുഞ്ഞിരാമ പൊതുവാളുടെ അർദ്ധകായ പ്രതിമ പയ്യന്നൂരിൽ ഒരുങ്ങുന്നു




പയ്യന്നൂർ:പോലീസ് പീഡനം ഏറ്റുവാങ്ങിയ, പന്തിഭോജനത്തിൽ പങ്കെടുത്തതിന് സമുദായത്തിൽ നിന്നും പുറത്താക്കിയ , ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടി ആലിപ്പൂർ സെൻട്രൽ ജയിൽ തടവ് അനുഭവിച്ച , ഖാദി പ്രചാരകൻ , സഹകാരി , ജീവകാരുണ്യ പ്രവർത്തകൻ, സംഘാടകൻ എന്നീ നിലയിൽ പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനി ടി സി വി കുഞ്ഞിരാമ പൊതുവാളുടെ അർദ്ധ ശില്പമൊരുങ്ങി. ടി .സി .വി കുഞ്ഞിരാമ പൊതുവാളുടെ മൂന്നടി ഉയരം വരുന്ന ശില്പമാണ് പൂർത്തിയായിരിക്കുന്നത് . ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അടക്കം നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്‌പി ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പം നിർമ്മിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ ശില്പകലാ രംഗത്ത് ചിത്രന് ലഭിച്ചിട്ടുണ്ട്.വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത് ഒന്നരമാസത്തോളം സമയമെടുത്താണ് ശില്പം പൂർത്തിയാക്കിയിരിക്കുന്നത് . അദ്ദേഹത്തിൻ്റെ പഴയ കാലത്തുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ് ശില്പനിർമ്മാണത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നത് . അദ്ദേഹത്തിൻ്റെ മക്കളും കുടുംബാംഗങ്ങളും ശില്പ നിർമാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.ചിത്ര കെ, സുദർശൻ , അർജുൻ എന്നിവർ നിർമ്മാണത്തിൽ സഹായികളായി.2026 ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് അന്നൂർ കാർത്യായനി പുരത്ത് ടി.സി.വി ജന്മശതാബ്ദി ദിനത്തിൽ മഞ്ഞുമ്മൽ ബോയ്സിലൂടെ ശ്രദ്ധേയനായ പ്രശസ്ത സിനിമ സംവിധായകൻ ചിദംബരം ശില്പം അനാച്ഛാദനം ചെയ്യും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം