സത്യൻ വണ്ടിച്ചാലിനെ അനുസ്മരിച്ചു കോൺഗ്രസ് : പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി




കണ്ണൂർ :   ഡി. സി.സി. മുൻ ജനറൽ സെക്രട്ടറി  സത്യൻ വണ്ടിച്ചാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പയ്യാമ്പലം സ്മൃതി കുടീരത്തിൽ കുടുംബാംഗങ്ങൾ കോൺഗ്രസ് പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന്അനുസ്മരണ യോഗവും നടന്നു. ചടങ്ങിൽസി. എം.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സത്യൻ വണ്ടിച്ചാൽ എല്ലാവർക്കും പ്രിയപ്പെട്ട നേതാവും  സംഘാടകനും വാഗ്മിയുംജനകീയ സമരം മുൻനിരയിൽ  നയിച്ച വ്യക്തിയാണെന്ന് മുൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. വിദ്യാർഥിയായിരിക്കെകെ എസ് യു നേതാവായി സാമൂഹ്യ രംഗത്തേക്ക് കടന്ന് വരികയുംമുഴപ്പിലങ്ങാട് കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായ് അങ്ങനെകോളേജ് അധ്യാപകനായും അദ്ദേഹംനിറഞ്ഞ് നിന്നിരുന്നു. രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു മാസങ്ങളോളം ചികിത്സയിലായിരുന്നു. എല്ലാ വെല്ലുവിളികൾക്കിടയിലും വളയാത     നട്ടെല്ലോടെ കോൺഗ്രസ് രംഗത്ത് കർമ്മഭടനായി നിന്ന സത്യൻ്റെ ഓർമ്മയെന്നും അനശ്വരമാണെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്   ടി ഒ മോഹനൻ പറഞ്ഞു.വി.വി.പുരുഷോത്തമൻ,  എം.കെ.മോഹനൻ, കണ്ടോത്ത് ഗോപി,  കെ.വി.ജയരാജൻ, രാഹുൽ കായക്കൂൽ,   ആർ.മഹാദേവൻ, സി. ദാസൻ,  അശോകൻ പാത്തിക്കൽ, ഇ.കെ.രേഖ, എ.ദിനേശൻ എന്നിവരും സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം