കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി : പിണറായി സർക്കാരും സിപിഎമ്മും കക്കുന്നവർക്ക് കുടപിടിക്കുന്നു: മാർട്ടിൻ ജോർജ്




കണ്ണൂർ : കക്കുന്നവർക്ക് കുടപിടിക്കുന്നവരായി പിണറായി സർക്കാരും സിപിഎം സംസ്ഥാന നേതൃത്വവും മാറിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ്  അഡ്വ. മാർട്ടിൻ ജോർജ്. അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായിരിക്കുന്നു .കള്ളന്മാർക്കും കൊള്ളക്കാർക്കും ഭരിക്കുന്ന പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആഹ്വാനപ്രകാരം കളക്ടറേറ്റിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണകൊള്ള നടത്തിയ കേസിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പിണറായി സർക്കാർ നടത്തുന്നത്. പ്രത്യേക അന്വേഷണസംഘം സർക്കാറിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അന്വേഷണം മന്ദഗതിയിലാക്കിയത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കുകയാണ് അന്വേഷണസംഘം. ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പത്മകുമാറിനെതിരെ ഇതേവരെ പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല. അഴിമതിയും കൊള്ളയും നടത്തുന്നവരല്ല, അത് വെളിച്ചത്തു കൊണ്ടുവരുന്നവരാണ് സിപിഎമ്മിന് മുന്നിൽ കുറ്റക്കാരായി മാറുന്നത് . പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തു എന്ന വസ്തുത പൊതുസമൂഹത്തിന് മുന്നിൽ വിളിച്ചു പറഞ്ഞ സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ലക്ഷങ്ങൾ പോക്കറ്റിലാക്കിയ നേതാക്കളെ സിപിഎം സംരക്ഷിക്കുകയാണ്. കോടതിയിൽ തൊണ്ടിമുതലായ ജെട്ടി മോഷ്ടിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ പ്രതി ആൻ്റണി രാജുവിനെ മന്ത്രിയാക്കിയ സർക്കാരാണ് പിണറായി സർക്കാർ. അന്ന് ആൻ്റണി രാജുവിനെ മന്ത്രിയാക്കരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അത് മുഖവിലക്കെടുക്കാതെ ജെട്ടി മോഷണ കേസിലെ പ്രതിയെ മന്ത്രിയാക്കുകയാണ് ചെയ്തത്. ഇപ്പോൾ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം വരെ നഷ്ടപ്പെട്ടിരിക്കുകയാണ് ആൻ്റണി രാജുവിന്. ഇത്തരത്തിൽ ഏതു മേഖലയിൽ നോക്കിയാലും അഴിമതിക്കാർക്കും കള്ളന്മാർക്കും ആണ് പിണറായി സർക്കാർ പരിഗണന നൽകുന്നത് എന്ന് വ്യക്തമാണ്. ഇതിനെതിരെ സിപിഎം അണികളിൽ നിന്ന് തന്നെ വലിയ രോഷം ഉയർന്നുവരുന്നുണ്ട്. അതിൻ്റെ പ്രതിഫലനമാണ് പയ്യന്നൂരിൽ കാണുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.വി. വി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജന സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ ടി  ഒ മോഹനൻ ,കെ പ്രമോദ് ,റിജിൽ മാക്കുറ്റി ,രജനി രാമാനന്ദ് ,മുഹമ്മദ് ബ്ലാത്തൂർ ,കൊയ്യം ജനാർദനൻ ,അമൃത രാമകൃഷ്ണൻ ,എം കെ മോഹനൻ ,ടി ജയകൃഷ്ണൻ ,ടി ജനാർദ്ദനൻ ,എം പി വേലായുധൻ ,അഡ്വ. പി ഇന്ദിര ,വി പി അബ്ദുൽ റഷീദ് , രജിത്ത് നാറാത്ത് ,കെ പി സാജു, ,സുരേഷ് ബാബു എളയാവൂർ ,വിജിൽ മോഹനൻ ,വി സുരേന്ദ്രൻ മാസ്റ്റർ ,എ പി നാരായണൻ ,റഷീദ് കവ്വായി ,ശ്രീജ മഠത്തിൽ , പി മാധവൻ മാസ്റ്റർ ,സി ടി ഗിരിജ,ബിജു ഉമ്മർ  ,ഹരിദാസ് മൊകേരി ,സന്തോഷ് കണ്ണംവള്ളി ,ജോഷി കണ്ടത്തിൽ ,കണ്ടോത്ത് ഗോപിനാഥ്‌ ,കൂക്കിരി രാഗേഷ് , കായക്കൽ  രാഹുൽ , ലക്ഷമണൻ തുണ്ടിക്കൊത്ത് ,ജയരാജൻ കെ ,കെ പി  ശശിധരൻ,അഡ്വ. ഇ വി രാമകൃഷ്ണൻ , കല്ലിക്കോടൻ രാഗേഷ് ,സി എം ഗോപിനാഥ്  തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം