മാപ്പിളപ്പാട്ട് മത്സരം ഇന്ന്*
എടക്കാട്: പുതിയ തലമുറയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും ഗായകരെ വളർത്തിയെടുക്കുന്നതിനും മാപ്പിളപ്പാട്ട് കൂട്ടായ്മയായ 'ഇശൽ എടക്കാട്' സംഘടിപ്പിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള മാപ്പിളപ്പാട്ട് മത്സരം 'ഇശലിമ്പം 2026' ഇന്ന് (ഞായറാഴ്ച) എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. വൈകീട്ട് 3 മണിക്ക് കളത്തിൽവളപ്പിൽ ഹംസ സ്റ്റേജി'ൽ പ്രശസ്ത ഗായകൻ കണ്ണൂർ മമ്മാലി മത്സരം ഉദ്ഘാടനം ചെയ്യും.
ഓൺലൈനായി നടത്തിയ ഒന്നാം ഘട്ടത്തിൽ മത്സരിച്ച എടക്കാട് മേഖലയിലെ അമ്പത് കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപതോളം പേരാണ് മത്സരത്തിൽ മാറ്റുരക്കുക. ഒന്നാം സമ്മാനമായി 4000 രൂപ ക്യാഷ് പ്രൈസും മർഹൂം തലശ്ശേരി എ ഉമ്മർ സ്മാരക ട്രോഫിയും, രണ്ടാം സമ്മാനമായി 2000 രൂപ ക്യാഷ് പ്രൈസും മർഹൂം കണ്ണൂർ സലീം സ്മാരക ട്രോഫിയും, മൂന്നാം സമ്മാനമായി 1000 രൂപ ക്യാഷ് പ്രൈസും ദേരാ ഫ്രിജ് മുറാർ ട്രോഫിയുമാണ് നൽകുക. എല്ലാ മത്സരാർത്ഥികൾക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രമുഖ ഗായകരുടെ ഇശൽവിരുന്നുമുണ്ടാകും.

Comments
Post a Comment