പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പയ്യന്നൂർ നഗരസഭാ കൗൺസിൽ അംഗത്തിൻ്റെ പരോൾ നീട്ടി




പയ്യന്നൂർ :പയ്യന്നൂർ നഗരത്തിൽ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബൈക്കിലെത്തി പൊലീസിനെ ബോബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂർ നഗരസഭാ കൗണ്‍സിലര്‍ വി.കെ.നിഷാദിന്റെ പരോള്‍ കാലാവധി നീട്ടി നല്‍കി. 

പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്‌ ഈ മാസം 11 വരെയാണ് പരോള്‍ നീട്ടിയിരിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിഷാദിന് നേരത്തെ ആറ് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇത് അവസാനിക്കാനിരിക്കെയാണ് കാലാവധി വീണ്ടും നീട്ടി ലഭിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടയിലാണ് നിഷാദ് നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ കൗണ്‍സിലറായി വിജയിച്ചത്. എന്നാല്‍, ശിക്ഷാവിധി വന്നതിനെത്തുടര്‍ന്ന് ജയിലിലായതിനാല്‍ നിഷാദിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.

പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. 13 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഡാലോചനകുറ്റം ചുമത്തി അന്നത്തെ സി.പി.എം കണ്ണൂർജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് പയ്യന്നൂരിൽ സി.പി.എം പ്രതിഷേധപ്രകടനം നടത്തിയത് 16 കേസുകൾ ഇതു കൂടാതെ നിഷാദിൻ്റെ പേരിലുണ്ട്. ഡി.വൈ.എഫ്.ഐ കണ്ണൂർജില്ലാ എക്സിക്യുട്ടീവ് അംഗമാണ് നിഷാദ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം