പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധത: യാത്രക്കാരിയുടെ കളഞ്ഞു പോയ സ്വർണ വള തിരിച്ചു നൽകി ഓട്ടോഡ്രൈവർ മാതൃകയായി



ഇരിട്ടി : പത്തമാറ്റ് തിളക്കമുള്ള സത്യസന്ധതയുമായി ഓട്ടോ ഡ്രൈവർ തിളങ്ങി. തൻ്റെഓട്ടോറിക്ഷയിൽനിന്ന് വീണു കിട്ടിയ ഒന്നേകാൽ പവൻ്റെ സ്വർണവള ഉടമയ്ക്ക് തിരിച്ചുനൽകിയാണ് ഇരിട്ടി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർ പുന്നാട്ടെ കപ്പണയിൽ ഹൗ സിൽ മരുതിയോടൻ ഗോവി ന്ദൻ സമൂഹത്തിന് മാതൃകയായത്.മുക്കട്ടിയിലെ സിബിച്ചനും ഭാര്യ സിജിയും എറണാകുള ത്തുനിന്ന് ഇരിട്ടിയിലെത്തി ഞായറാഴ്ച്ച രാവിലെ ഗോവിന്ദന്റെ ഓട്ടോയിലാണ് മുക്കട്ടി യിലെ വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ അബദ്ധത്തിൽസിജിയുടെ സ്വർണവള ഓട്ടോറിക്ഷയിൽ വീണു. ബാഗിൽനിന്ന് താക്കോലും ഓട്ടോറിക്ഷക്ക് നൽകാൻ പണവും എടുക്കുന്നതിനിടെ യാണ് ആഭരണം വണ്ടിയിൽ വീണത്. ഗോവിന്ദൻ തിരികെ ടൗണിലെത്തി ഓട്ടോറിക്ഷക്കകത്തെ പൊടി തട്ടിക്കളയുന്നതിനിടെ യാണ് വള കിട്ടിയത്. ആഭരണം സുരക്ഷിതമായി സൂക്ഷി ച്ചു. സ്വർണമാണെന്ന് അന്വേ ഷിച്ച് ഉറപ്പുവരുത്തിയശേഷം ആഭരണം ഗോവിന്ദൻ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

വള നഷ്ടപ്പെട്ട പരാതിയു മായി വീട്ടുകാർ എത്തിയ പ്പോഴാണ് ഓട്ടോ ഡ്രൈവറെക്കുറിച്ച് പൊലീസ് അറിയിച്ചത്. ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക കൂടിയായ സിജി സ്റ്റേഷനിലെത്തി വള കൈപ്പറ്റിയതിനുശേ ഷം ഓട്ടോ സ്റ്റാൻഡിലെത്തി ഗോവിന്ദനെ കണ്ട് നന്ദി പറ .ഞ്ഞു. ഓട്ടോറിക്ഷാ തൊഴി ലാളി യൂണിയൻ (സിഐടി യു) പ്രവർത്തകനാണ് ഗോ വിന്ദൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം