മകരവിളക്ക് തെളിയും വേളയിൽ കടമ്പൂരിൽ ശബരിമല സംരക്ഷണജ്യോതി തെളിയിച്ചു
കടമ്പൂർ : പൊന്നമ്പലമേട്ടിൽമകരവിളക്ക് തെളിയുന്ന വേളയിൽശബരിമലയിലെ സ്വർണപ്പാളി കൊള്ളയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം സംരക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. പരിപാടിയിൽ
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഭിനവ് രാജീവ് അധ്യക്ഷനായി. കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.ഒ രാജേഷ് ഉദ്ഘാടനം ചെയ്തു . കെ. എസ്. യു കണ്ണൂർജില്ലാ സെക്രട്ടറി ആലേഖ് കാടാച്ചിറ, ഹഫ്സീർ പുല്ലാഞ്ഞി, സ്നേതുൽ ,അജ്നാസ് തുടങ്ങി യൂത്ത് കോൺഗ്രസിൻ്റെയും കോൺഗ്രസ്സിൻ്റെയും പ്രവർത്തകർ പങ്കാളികളായി.
മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി മനീഷ് ചടങ്ങിന് സ്വാഗതവും യാനിദ് നന്ദിയും പറഞ്ഞു.

Comments
Post a Comment