എടക്കാട് ബ്ലോക്ക് പഞ്ചായത്ത് -മുച്ചക്ര വാഹന വിതരണവും ജോബ് ഫെയറും ഉദ്ഘാടനം ചെയ്തു.




ചാല :എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വാഹന വിതരണവും, ജോബ് ഫെയറും എടക്കാട് ബ്ലോക്ക്പഞ്ചായത്ത് ഹാളിൽനടത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.പെരളശ്ശേരി ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ എന്നി പഞ്ചായത്തുകളിലെ 9 ഭിന്നശേഷിക്കാർക്കാണ് മുച്ചക്ര വാഹനം നൽകിയത്.വിജ്ഞാന കേരളം തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന മൂന്നാമത്തെ  പ്ലെയിസ് മെൻ്റ് ഡൈവ്(ജോബ് ഫെയറിൻ്റെ)ഉദ്ഘാടനവും അഡ്വ.ബിനോയ് കുര്യൻ നിർവ്വഹിച്ചു.ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി: കെ.വി. ബിജുഅധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രസീത സ്വാഗതം പറഞ്ഞു. നിർവഹണ ഉദ്യോഗസ്ഥഎം.രജനി (സി.ഡി.പി.ഒ.)എടക്കാട്റിപ്പോർട്ട് അവതരണം നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12,20,000/-രൂപ വകയിരുത്തുകയും 9,54,000/- ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 21 വ്യത്യസ്ഥ തൊഴിൽ വിഭാഗങ്ങളിലായി 95 ഒഴിവുകളിലേക്കാണ് ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം മൂന്നാമത്തെ പ്ലേസ്മെന്റ് നടത്തിയത്. 100 ഓളം ഉദ്യോഗാർത്ഥികൾ ജോബ് ഡ്രൈവിൽ പങ്കെടുത്തു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി: ഇ ബിന്ദു,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മോഹനൻ മൂത്തേടം,  ഒ. സി ബിന്ദു,  മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ   കെ വി ജയരാജൻ ഹാരീസ് പടന്നോട്ട്, കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസി: .കെ.ഗിരീശൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസി: ടി.വി.ഷമീമ ,പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസി: .ടി. സുനീഷ് , മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസി: .സി.കെ. റസീന , ചെമ്പിലോട് ഗ്രാമഞ്ചായത്ത് വൈസ് പ്രസി: .എം. മോഹനൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്  കെ പി ബാലഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ .ടി.വി.രഘുവരൻ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം