ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവം; പയ്യന്നൂരിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മൊഴിയെടുക്കും




പയ്യന്നൂർ : സോഷ്യൽ മീഡിയയിൽ റീച്ചിനായി വ്യക്തിഹത്യ നടത്തി യുവാവിൻ്റെ ജീവൻ നഷ്ടമായ സംഭവത്തിൽ വിവാദം പുകയുന്നു. പയ്യന്നൂരിലെ സ്വകാര്യ ബസിൽ നടന്ന വ്യക്തിഹത്യയെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ടെക്സ്റ്റെൽ കമ്പിനിയുടെ സെയിൽസ് റപ്രസൻ്റീവായ യുവാവാണ് ജീവനൊടുക്കിയത്. യുവതിക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

 സോഷ്യൽ ഇൻഫ്‌ളുവൻ സറും മലപ്പുറം അരീക്കോട് മുസ്ലിംലീഗ് 14-ാം വാർഡ് മുൻ മെമ്പറായിരുന്ന രാഷ്ട്രീയ പ്രവർത്തകയും കൂടിയായ യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്, സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാൻ മെഡിക്കൽ കോളേജ് പൊലിസ് നീക്കം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത യു. ദീപക്കിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി ' ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന പയ്യന്നൂരിലെ സ്വകാര്യ ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസിൽ പരാതി നൽകാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്റെ വിലയിരുത്തൽ. യു. ദീപക്ക് ലൈംഗികാതിക്രമം നടത്തിയതായി യുവതി ഇൻസ്റ്റയിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ എവിടെയുമില്ല. ബസ് സ്റ്റോപ്പിലെത്താനായപ്പോൾ ബാഗുമായി ഇറങ്ങാൻ ശ്രമിച്ചപ്പോൾ കൈയ്യുടെ പിൻഭാഗത്ത് നിന്നും സാധാരണ ബസുകളിൽ നിന്നുണ്ടാകുന്നതുപോലെ സ്പർശിച്ചുവെന്നാണ് കാണുന്നത്. ഇതാണ് പീഡനമായി ചിത്രീകരിച്ചു ലൈവ് പോസ്റ്റിട്ടത്.

യുവതിക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൾ വിവിധ സ്റ്റേഷനുകളിലായി വന്നു കൊണ്ടിരിക്കുകയാണ്.

ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസിൽവച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകർത്തിയിരുന്നു. ഇതു വൈറലായി 20 ലക്ഷത്തോളം പേർ കണ്ടു.ഈ വിഡിയോക്കെതിരെ ആദ്യംമുതൽ തന്നെ വലിയ വിമർശനമാണ് ഉയർന്നുവന്നിരുന്നത്. സംഭവത്തിൽ യു ദീപക്ക് വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.

അതേസമയം ഒരു ജീവൻ നഷ്ടപ്പെട്ടിട്ടുംയുവതി ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ശരീരത്തിൽ തെറ്റായ ഉദ്ദേശ്യത്തോടെ സ്‌പർശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവർത്തിച്ചത്. പയ്യന്നൂർ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസിൽ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. എന്നാൽ തങ്ങൾക്ക് ഇങ്ങനെ ഒരു വീഡിയോ കിട്ടിയിട്ടില്ലെന്നാണ് പയ്യന്നൂർ പൊലിസ് പറയുന്നത്.

വീഡിയോ പകർത്തുന്നത് യുവാവ് കണ്ടതോടെയാണ് ഇയാൾ ബസിൽ നിന്നിറങ്ങി വേഗത്തിൽ നടന്നുപോയതെന്നും യുവതി പറയുന്നു. യുവാവിൻ്റെ മരണത്തിനു പിന്നാലെയും കടുത്ത വിമർശനമാണ് യുവതിക്കെതിരെ ഉയർന്നത്. തുടർന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ നിന്നും ഈ വിഡിയോ അടക്കം യുവതി ഡിലീറ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇവർ ഇപ്പോൾ താമസിക്കുന്ന വീട് പൂട്ടിയിരിക്കുകയാണ് ഗൾഫിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം