ഇതാണ് ഹീറോയിസം :റോഡിൽ വീണ ബൈക്ക് യാത്രക്കാരന് രക്ഷകനായി കാർ യാത്രക്കാരൻ

 


നീലേശ്വരം :നീലേശ്വരം-ചിറ്റാരിക്കാൽ റോഡിലെ മഞ്ഞളംകാടിന് സമീപം റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരനെ സ്വജീവൻ പണയപ്പെടുത്തി അത്ഭുതകരമായി രക്ഷപ്പെടുത്തി കാർ യാത്രക്കാരൻ'ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബസിനെ മറികടന്ന് വരുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ, തൊട്ടടുത്തെത്തിയ കാറിനടിയിൽപ്പെടുമായിരുന്നു. എന്നാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കാർ വെട്ടിത്തിരിച്ച ഡ്രൈവറുടെ മനസ്സാന്നിധ്യം കാരണം വലിയ ദുരന്തം ഒഴിവായി.

ചോയ്യംങ്കോട് മഞ്ഞളംകാട് വെച്ച് ഒരു സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് മറിഞ്ഞത്. ഇതേസമയം തൊട്ടടുത്ത് എതിർദിശയിൽ നിന്ന് കാർ വരുന്നുണ്ടായിരുന്നു. റോഡിൽ വീണ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ നിമിഷനേരം കൊണ്ട് കാർ റോഡിന് പുറത്തേക്ക് വെട്ടിത്തിരിക്കുകയായിരുന്നു. ചീമേനിയിലെ 'റോയൽ ഹോംസ്' സ്ഥാപന ഉടമ മുകേഷാണ് കാർ ഓടിച്ചിരുന്നത്.

നിയന്ത്രണം വിട്ട കാർ റോഡിന് താഴെ അപകടകരമായ രീതിയിൽ മാറിയാണ് നിന്നതെങ്കിലും ആർക്കും പരിക്കേറ്റില്ല. തന്റെ ജീവനും വാഹനവും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ മുകേഷ് നടത്തിയ ഈ സാഹസിക ഇടപെടൽ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. രണ്ട് വാഹനങ്ങൾക്കും നിസ്സാരമായ കേടുപാടുകൾ സംഭവിച്ചു വെന്നതൊഴിച്ചാൽ ആർക്കും പരിക്കേൽക്കാതെ വലിയൊരു അപകടമാണ് ഒഴിവായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം