എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ അക്രമം
പിണറായി: എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെയാണ് അക്രമം നടത്തിയതായി പരാതി. വെള്ളിയാഴ്ച് പുലർച്ചെയാണ് അക്രമം. വീടിൻ്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ തകർത്തു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രനൂപിന് ഭീഷണിയുണ്ടായിരുന്നു വെന്ന് പ്രാദേശികനേതൃത്വം പറഞ്ഞു. കല്ലേറിൽ വീടിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർത്തു. ഫിഷ് ടാങ്ക് അടിച്ചു തകർത്തു. പിണറായി പൊലിസ് സംഭവസ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു. പ്ര നൂ പിൻ്റെ പരാതിയിൽ കണ്ടാലറിയുന്നവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി വി ക്യാമറകൾ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു

Comments
Post a Comment