ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
തലശേരി:തലായിലെ സിപിഎം ലോക്കൽ സെക്രട്ടറി പ്രവർത്തകൻ ലതേഷ് വധക്കേസിൽ ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രതികളെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. സുമിത്ത് എന്ന കുട്ടൻ,എകെ പ്രജീഷ് ബാബു എന്ന പ്രജി, നിതിൻ എന്ന നിത്തു, കെ സനൽ, ശ്രീജേഷ് എന്ന കുട്ടൻ,സജീഷ് എന്ന ജീഷു,ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
2008 ഡിസംബർ 31-നാണ് തലശ്ശേരി തലായിൽ വെച്ച് ലതേഷിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട 9 മുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വരുന്നത്.
കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് ഇന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.. കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക്
ഒരു മണിക്കാണ് വിധിച്ചത്. ആർ എസ് എസ് – ബി ജെ പി പ്രവർത്തകരാണ് പ്രതികൾ. അതേസമയം, ഒൻപത് മുതൽ 12 വരെ പ്രതികളെ കോടതി വെറുതെ വിട്ടു
എട്ടാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.
2008 ഡിസംബർ 31 നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു ആക്രമണം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്
തലശേരി മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) നേതാവും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു കെ ലതേഷ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മോഹൻലാലെന്ന ലാലുവിനെയും ആക്രമിച്ചെങ്കിലും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
..തലായി പൊക്കായി ഹൗസിൽ പി സുമിത്ത് (കുട്ടൻ–38)
കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു,
തലായി ബംഗാളി ഹൗസിൽ ബി നിധിൻ (നിധു–37 )
പുലിക്കൂൽ ഹൗസിൽ കെ സനൽ എന്ന ഇട്ടു (37)
പാറേമ്മൽ ഹൗസിൽ സ്‌മിജോഷ് എന്ന തട്ടിക്കുട്ടൻ (42)
കുനിയിൽ ഹൗസിൽ സജീഷ് എന്ന ജിഷു (37)
പഴയമഠത്തിൽ വി ജയേഷ് (39) എന്നിവർ പ്രദേശത്തെ അറിയപ്പെടുന്ന ബി. ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ്.
രാഷ്ട്രീയവൈരാഗ്യത്താൽ ലതേ ഷിനെ കടൽ തീരത്തു നിന്നും വെട്ടിക്കൊലപ്പെടുത്തി കടൽ വെള്ളത്തിൽ മുക്കി കൊന്നു വെന്നാണ് പ്രോസിക്യൂഷൻ കേസ്' ബിജെ.പി -ആർഎസ്.എസ് സ്വാധീന പ്രദേശത്ത് സി.പി.എം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവെന്ന വൈരാഗ്യത്തിലാണ് അതിക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പ്രൊസിക്യൂഷൻ വാദം .

Comments
Post a Comment