എം.എൽ എക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പയ്യന്നൂരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു

 



പയ്യന്നൂർ :ടി ഐ മധുസൂദനൻ എംഎൽഎ രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുപയ്യന്നൂർ തായിനേരിയിലാണ് കുഞ്ഞികൃഷ്ണന് പിന്തുണയർപ്പിച്ച് പോസ്റ്റർ പതിച്ചിട്ടുള്ളത്. വി എസിൻ്റെയും കുഞ്ഞി കൃഷ്ണൻ്റെയും ഫോട്ടോ ഉള്ള പോസ്റ്റ്റിൽ 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് ഇനിയും മുന്നോട്ട് ' എന്ന വാചകവും എഴുത്തിയിട്ടുണ്ട്.ഡി.വൈ.എഫ്.ഐനേതാവായിരുന്ന ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നുവെന്നായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. ഇതു വൻ വിവാദമാവുകയും പയ്യന്നൂരിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എം.എൽ.എ ഓഫീസിലേക്ക് രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ മാർച്ചിനെതിരെയാണ് സി.പി.എം പ്രവർത്തകർ അക്രമം നടത്തിയത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധ മാർച്ചിനെ കായികമായി നേരിട്ട സി.പി.എം പ്രവർത്തകർക്കും ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും ഉൾപ്പെടെ ഇരുന്നുറോളം പേർക്കെതിരെ പയ്യന്നൂർ പൊലിസ് കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം