എൽ.ഡിഎഫ് സർക്കാരിൻ്റെത് ഓട്ടോറിക്ഷ തൊഴിലാളികളെ വഞ്ചിക്കുന്ന ബജറ്റ് - A KSATU - H MS
കണ്ണൂർ :കേരളത്തിലെ എട്ടുലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളേയും അവരെ ആശ്രയിച്ച് ജീവിക്കുന്ന 35 ലക്ഷത്തോളം വരുന്ന കുടുംബങ്ങളേയും പാടേ അവഗണിച്ച ബജറ്റാണിതെന്ന് ഓൾ കേരള സ്വതന്ത്രഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ (Ak SATU - H MS) സംസ്ഥാന ജന: സെക്രട്ടറി എൻ .ലക്ഷ്മണൻ പ്രസ്താവനയിൽ ആരോപിച്ചു.
ഓട്ടോറിക്ഷ തൊഴിൽ മേഖലയിൽ നിന്നും കോടിക്കണക്കിന് രൂപ വിവിധ ഇനങ്ങളിൽ നിന്നായി വർഷംതോറും സർക്കാർ പിരിച്ചെടുക്കുമ്പോഴും അവരുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനായി യാതൊരു പദ്ധതിയും, നടപടിയും സർക്കാർ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. മോട്ടോർ തൊഴിലാളികൾക്കായിക്ഷേമ നിധിയുണ്ടെങ്കിലും, ഈ ക്ഷേമനിധിയിൽ സർക്കാറിന്റെ വകയായി ഒരു രൂപ പോലും നൽകുന്നില്ല.! അതേ സമയം തന്നെ മോട്ടോർതൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങുന്നു എന്ന കാരണം പറഞ്ഞ് ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് വാർദ്ധക്യകാല പെൻഷൻ പൂർണമായും നൽകാതെ കേവലം 600 രൂപ മാത്രമാണ് നൽകുന്നത്.! ഇത് എല്ലാവർക്കും
നൽകുന്നതുപോലെ 2000രൂപയാക്കി മാറ്റാനുള്ള യാതൊരു നിർദ്ദേശവും ഈബജറ്റിലും പ്രഖ്യാപിച്ചിട്ടില്ല. ലക്ഷക്കണക്കിന്
ഓട്ടോറിക്ഷകൾക്ക് പാർക്കിങ്ങ് സ്ഥലം രേഖപ്പെടുത്തിക്കൊണ്ടുള്ള പെർമിറ്റ് സർക്കാർ നൽകിയിട്ടുണ്ടെങ്കിലും, ഈ ഓട്ടോ റിക്ഷകൾക്ക് പാർക്ക് ചെയ്യാനുള്ള മതിയായ തൊഴിലിടം ഒരുക്കുന്നതിനുള്ള യാതൊരു പദ്ധതിയും ,നിർദ്ദേശവും ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
പഴയ ഓട്ടോറിക്ഷകൾക്ക് CFനു (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ് നസ്) ഏർപ്പെടുത്തിയ വൻ വർദ്ധനവ് പൂർണമായും ഒഴിവാക്കുന്നതിനായുള്ള യാതൊരു തീരുമാനവും സർക്കാറിന്റെ ഭാഗത്ത് നിന്നുംഉണ്ടായിട്ടില്ല.
പെർമിറ്റ് നൽകിയ മുഴുവൻ ഓട്ടോ റിക്ഷകൾക്കുംമതിയായപാർക്കിങ്ങ് സ്ഥലം ലഭ്യമാക്കുന്നത് വരെ പുതിയ ഓട്ടോറിക്ഷകൾ ഇറക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ അത്തരം ഒരു നിർദ്ദേശവും ഈ ബജറ്റിലില്ല.പാർക്കിംഗ് സ്ഥലം ഒരുക്കാത്തതിന്റെയും , ഇല്ലാത്തതിന്റെയും കാരണത്താൽ നഗരങ്ങളിൽ സ്ഥിരമായി ട്രാഫിക്ക് ജാം രൂപപ്പെടുകയാണെന്നും ഇത് പരിഹരിക്കാനുള്ള യാതൊരു നിർദ്ദേശവും പദ്ധതിയും ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതച്ചെലവിലെ വർദ്ധനവിനും , ഓട്ടോ റിക്ഷകളുടെ പ്രവർത്തച്ചെലവിലുമുള്ള വൻവർദ്ധനവുകളും കണക്കിലെടുത്ത് ഓട്ടോറിക്ഷ ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള യാതൊരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്നും യഥാസമയംഉണ്ടാകുന്നില്ല- വിലവർദ്ധനവിന് ആനുപാതികമായി യഥാസമയംഓട്ടോറിക്ഷ ചാർജ്ജ്പരിഷ്കരിക്കാനായി സ്ഥിരം റഗുലേറ്ററി സമിതി രൂപീ കരിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ നിരന്തരമായ അഭ്യർത്ഥന നടപ്പിലാക്കാനുള്ള ഒരു പദ്ധതിയും , നിർദ്ദേശവും ബജറ്റിൽപ്രഖ്യാപിച്ചിട്ടില്ല.
പഴയ ഓട്ടോറിക്ഷകൾ പൊളിച്ച് പുതിയ ഇലക്ടിക്ക് ഓട്ടോകൾ വാങ്ങുന്നതിന് 4000O രൂപയും , ഇലക്ട്രിക്ക് ഓട്ടോ വാങ്ങുന്ന വർക്ക് രണ്ട് ശതമാനം പലിശയിളവുംബജറ്റിൽപ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികളെചേർത്തുപിടിക്കുന്നു എന്ന് വിളിച്ചുപറയുന്ന സർക്കാർ , യഥാർത്ഥത്തിൽതൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSATU )ജനറൽ സെക്രട്ടറി എൻ. ലക്ഷ്മണൻആരോപിച്ചു.

Comments
Post a Comment