1.185 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ





കണ്ണൂർ : വളപട്ടണം മേഖലയിൽ വീണ്ടും ലഹരി വേട്ട.എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ  എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ അധിക ചുമതല വഹിക്കുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്.

പുതിയതെരു, വളപട്ടണം, കീരിയാട്  സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ  ആണ്1.185 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി ഷൌക്കത്ത് അലി പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ   ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി  എക്സൈസിന്റെ നിരീക്ഷണത്തി ലായിരുന്നു. പ്രതി നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ, തളിപ്പറമ്പ ഭാഗത്ത്‌ ചില്ലറ വില്പന നടത്തി വരികയായിരുന്നു. ഇയാൾ നേരത്തെയും സമാനമായ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.റെയ്ഡിൽഅസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി, അനിൽകുമാർ പി കെ, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്)  സുഹൈൽ പി പി,  സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, ഫസൽ കെ ടി, സായൂജ് വി കെ എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം