ഫെബ്രുവരി 12ൻ്റെ ദേശീയ പണിമുടക്കം വിജയിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി സംയുക്ത ട്രേഡ് യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി നേതാക്കൾ
കണ്ണൂർ : സംയുക്ത ട്രേഡ് യൂണിയനുകളും വിവിധ തൊഴിൽ മേഖലകളിലെ ഫെഡറേഷനുകളും അസോസിയേഷനുകളും ഫെബ്രുവരി 12ന് നടത്തുന്ന ദേശീയ
സഹകരിച്ചുകൊണ്ട് വമ്പിച്ച വിജയമാക്കി മാറ്റണമെന്ന് തൊഴിലാളികളോടും ബഹുജന സംഘനകളും സ്ഥാപന ഉടമകളോടും സ്വകാര്യ വ്യക്തികളോടും സംയുക്ത ട്രേഡ് യൂനിയൻ ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. 11 ന് അർദ്ധരാത്രി 12 മണിക്ക് തുടങ്ങി 24 മണിക്കൂറാണ് പണിമുടക്ക്.സ്വകാര്യ വാഹനങ്ങൾ ഉൾപെടെ റോഡിലിറക്കാതെ മുഴുവനാളുകളും പണിമുടക്കുമായി സഹകരിക്കണം.
രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും യുവജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും രാജ്യത്തിൻ്റെ സാമ്പത്തിക സ്വാശ്രയം തകർക്കുന്ന പൊതുമേഖലയുടെ ആസ്തി വിൽപ്പനയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്.
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും പിൻവലിക്കുക /മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക ട്രേഡ് യൂണിയൻ പ്രവർത്തനന നിരാകരിക്കുന്ന ശ്രമശക്തി നീതി 2025 പിൻവലിക്കുക. പൊതുമേഖലയുടെ ആസ്തി വിൽപ്പനയും സ്വകാര്യ വൽക്കരണ പരിപാടിയും ഉപേക്ഷിക്കുക. സ്ഥിരം തൊഴിലിൻ്റെ കരാർ വൽക്കരണവും പുറം കരാർ വൽക്കരണവും ഉപേക്ഷിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2025 പിൻവലിക്കുക. എല്ലാവർക്കും തൊഴിലും മിനിമം വിയും ലഭ്യമാക്കുക, വിത്ത് ബിൽ 2025 പിൻവലിക്കുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുക. എല്ലാ പൗരന്മാർക്കും ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവ ലഭ്യമാക്കുക, തുല്യ ജോലിക്ക് തുല്ല്യ വേതനം ഉറപ്പുവരുത്തുക തുടങ്ങിയ 13ഇന ആവശ്യങ്ങളാണ് പണിമുടക്കിന് അടിസ്ഥാനമായി ഉയർത്തുന്നത്.
1942ൽ നിലവിൽ വന്ന ഇന്ത്യൻ ലേബർ കോൺഫറൻസ്, കേന്ദ്ര ട്രേഡ് യൂണിയനുകളും പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയും നിരന്തരമായി ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ 10 വർഷമായി വിളിച്ചു ചേർത്തിട്ടില്ല. രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിച്ച 2019-20 വർഷങ്ങളിലാണ് നാലു ലേബർ കോഡുകളും കർഷകർക്കെതിരായ നിയമങ്ങളും, പാർലമെൻ്റിലോ ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുമായോ യാതൊരു ചർച്ചയുമില്ലാതെ പാസ്സാക്കിയെടുത്തത്.
1957ലെ ഇന്ത്യൻ ലേബർ കോൺഗ്രസ്സും സുപ്രീം കോടതിയും നിർദേശിച്ച മിനിമം കൂലിയും ഇന്നും തൊഴിലാളികൾക്ക് ലഭ്യമായിട്ടില്ല. 1981-82 ൽ തൊഴിലാളികൾ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ മൂല്യത്തിൻ്റെ 30.27 ശതമാനം കൂലിയായി ലഭിച്ചിരുന്നുവെങ്കിൽ 2023-24 വര്ഷമായപ്പോൾ അത് 15.97 ശതമാനമായി കുറയുകയുണ്ടായി. എന്നാൽ ഇതേ കാലയളവിൽ മുതലാളിമാരുടെ ലാഭം 23.39 ശതമാനത്തിൽ നിന്ന് 51.01 ശതമാനമായി വർദ്ധിച്ചു. അസംഘടിത മേഖലയിലെ 85 ശതമാനം തൊഴിലാളികൾക്കും ഗ്രാറ്റിവിറ്റി ആനുകൂല്യം ലഭിക്കുന്നില്ല. സ്ത്രീ തൊഴിലാളികളിൽ 70 ശതമാനത്തിനും തുല്യ ജോലിക്ക് തുല്യ വേതനമെന്ന അവകാശം ലഭിക്കുന്നില്ല. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 42 ശതമാനത്തിലെത്തി നിൽക്കുമ്പോൾ പോലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ 65 ലക്ഷം തസ്തികകളിൽ നിയമനം നടത്തുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുൾപ്പെടെ ലക്ഷകണക്കിന് പേർ തൊഴിലിൽ നിന്നും പുറംതള്ളപ്പെടുന്ന ഈ സാഹചര്യത്തിലാണ് രാജ്യത്തെ തൊഴിലാളികൾ ഒരു പണിമുടക്ക് നടത്താൻ നിർബന്ധിതമായത്.
പണിമുടക്ക് പ്രചരണത്തിൻ്റെ ഏരിയാ വാഹന ജാഥകൾ നടന്നുകഴിഞ്ഞു. വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥകൾ നടക്കും. തൊഴിലാളികൾ സ്ക്വാഡായി ചെന്ന് പണിമുടക്കത്തോട് സഹകരിക്കണമെന്ന് സ്ഥാപന ഉടമകളോടും വാഹന ഉടമകളോടും നേരിട്ട അഭ്യർത്ഥിക്കും. 11 ന് എല്ലാ മേഖല കേന്ദ്രങ്ങളിലും പട്ടണങ്ങളിലും പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും. 12ന് തൊഴിലാളികളും ബഹുജന സംഘടനാ പ്രവർത്തകരും ചേർന്ന് മേഖലാ തലത്തിലു പ്രധാന കേന്ദ്രങ്ങളിലും പ്രകടനം നടത്തും. കണ്ണൂരിൽ രാവിലെ 10 മണിക്ക് സ്റ്റേഡിയം പരിസരത്ത കേന്ദ്രീകരിച്ചു പ്രകടനവും റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണയും നടത്തും. സി. ഐ. ടി. യുസംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ബി ചന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ.പി സഹദേവൻ, സി. കൃഷ്ണൻ, കെ. മനോഹരൻ, എം.ഉണ്ണികൃഷ്ണൻ, അനുപ് ജോൺ, എം. ഗംഗാധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments
Post a Comment