സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുന്നേ പാഠ പുസ്തകവും യൂണിഫോമും തയ്യാർ; വിതരണം 13ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും:മന്ത്രി വി ശിവൻകുട്ടി




തിരുവനന്തപുരം:സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുൻപേ തന്നെ പാഠ പുസ്തകങ്ങളും സൗജന്യ യൂണിഫോമുകളും വിതരണത്തിന് തയ്യാറായെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാഠ പുസ്തക വിതരണം 13 ന് മുഖ്യമന്ത്രി നിർവ​ഹിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2026-27 അധ്യയന വർഷത്തിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്കായി 3.5 കോടി പാഠപുസ്തകങ്ങളാണ് തയ്യാറായിരിക്കുന്നത്.


2025-26 അദ്ധ്യയന വർഷം ഒന്നാം വാല്യത്തിൽ 3.8 കോടി പാഠപുസ്തകങ്ങൾ, രണ്ടാം വാല്യത്തിൽ 2.16 കോടി പാഠപുസ്തകങ്ങൾ എന്നിങ്ങനെയാണ് ഇൻഡന്റ് ചെയ്തിരുന്നത്. 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ കെബിപിഎസിൽ പൂർത്തീകരിച്ചു.  ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ കെബിപിഎസ് വിവിധ ഹബ്ബുകളിൽ എത്തിക്കുകയും ചെയ്തുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ വിതരണം ആരംഭിച്ച് മേയ് അവസാന വാരത്തോട് കൂടി തന്നെ എല്ലാ പുസ്തകങ്ങളും സ്ക്കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം