കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോ.കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 13 ന് കൂത്തുപറമ്പിൽ തുടങ്ങും
''
'
കണ്ണൂർ :'കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(സി.ഒ.എ )യുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനം മാർച്ച് 28, 29, 30 തീയതികളിലായി മലപ്പുറം തിരൂരിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതിന്റെ ഭാഗമായുള്ള കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 13 14 തീയതികളിൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.ഫെബ്രുവരി 13㎡ വൈകുന്നേരം വർണ്ണ ശബളമായ സാംസ്കാരിക ഘോഷയാത്ര കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്കൂളിൽ നിന്നും തുടങ്ങി പാറാൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സമാപിക്കും. 1200 പേർ പങ്കെടുക്കും. നിശ്ചല ദൃശ്യങ്ങൾ കലാരൂപങ്ങൾ എന്നിവയുണ്ടാകും.തുടർന്ന് പൊതുസമ്മേളനം വൈകുന്നേരം 6.30 ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ . മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.കെ പി മോഹനൻ എംഎൽഎ കെ കെ ശൈലജ ടീച്ചർ എംഎൽഎ സജീവ് ജോസഫ് എംഎൽഎ കെ വി സുമേഷ് എംഎൽഎരമേശ് പറമ്പത്ത് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ കിയാൽ എംഡി ദിനേശ് കുമാർ കിയാൽ എം ഡി ഷിജിത്ത് കൂത്തുപറമ്പ് മുൻസിപ്പാലിറ്റി ചെയർമാൻ ഷിജിത്ത്, കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് ഫൈസ് അരൂൾ എന്നിവർ പങ്കെടുക്കും.14. ന രാവിലെ 9.30ന് കുത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും രണ്ടു വർഷത്തെറിപ്പോർട്ട് ജില്ലാ സെക്രട്ടറി എം ആർ രജീഷ് അവതരിപ്പിക്കും. സാമ്പത്തിക റിപ്പോർട്ട് ജില്ലാ ട്രഷറർ കെ വി ശശികുമാർ അവതരിപ്പിക്കും. തുടർന്ന് സംഘടനാ റിപ്പോർട്ട് ജില്ലാ ചുമതലക്കാരനായ കെ വി രാജൻ അവതരിപ്പിക്കും.വാർത്താ സമ്മേളനത്തിൽസിഒഎ ജില്ലാ സെക്രട്ടറിഎം.ആർ രജീഷ്,ജില്ല പ്രസിഡണ്ട്പി.ശശികുമാർ കണ്ണൂർ വിഷൻ മാനേജിംഗ് ഡയറക്ടർ എം.വിനീഷ് കുമാർസംഘാടകസമിതി വൈസ് ചെയർമാൻഎൻ.കെദിനേശ്സംഘാടകസമിതി ജനറൽ കൺവീനർ പി.കെദേവാനന്ദ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment