കെ പി സി ടി എ സംസ്ഥാന സമ്മേളനം 14, 15 തീയ്യതികളിൽ കണ്ണൂരിൽ നടക്കും
കണ്ണൂർ:കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ഇരുപത്തി ആറാമത് സംസ്ഥാന സമ്മേനം ഫെബ്രുവരി 14, 15 തീയ്യതികളിൽ കണ്ണൂരിലെ ഹോട്ടൽ റോയൽ ഓമേർസിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 10 മണിക്ക് കണ്ണൂർ ഹോട്ടൽ റോയൽ ഒമേഴ്സ് ഹാളിൽ കെ പി സി സി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എം എൽ എ സമ്മേളനംഉദ്ഘാടനം ചെയ്യും. തുടർന്ന് ടീച്ചേഴ്സ് വോയ്സ് പ്രകാശനം അഡ്വ സജി ജോസഫ് എം എൽ എ നിർവ്വഹിക്കും. യാത്രയയപ്പ് സമ്മേളനം സംഘടനയുടെ മുൻ പ്രസിഡന്ന് പ്രൊഫ: ജോറി മത്തായിയും തുടർന്ന് വിരമിച്ച അദ്ധ്യാപകരുടെ സമ്മേളനം കാലടി സംസ്കൃത സർവ്വകലാശാല മുൻ വിസി ഡോ: എം സി ദിലീപ് കുമാറും ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ: ജെബി മേത്തർ എം പി നിർവ്വഹിക്കും'. മാധ്യമ സമ്മേളനം,മ്യൂച്വൽ എയ്ഡ്ട്രസ്റ്റ് മീറ്റിംഗ് , കലാസന്ധ്യ, സംസ്ഥാന പ്രവർത്തക സമിതി യോഗം. സമാ പന ദിറാമായഞായറാഴ്ച കാലത്ത് സംസ്ഥാന കൗൺസിൽ യോഗം . തുടർന്ന് നടക്കുന്ന സമാപന സമ്മേളനം കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിര ഉൽഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് സംഘടനാ തിരഞ്ഞെടുപ്പും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ: പ്രേമചന്ദ്രൻ കീഴോത്ത് ജനറൽ സിക്രട്ടറി ജോൺ ജോർജ്, ഡോ: പ്രകാശ് വി , ഡോ: അജിത പി , ഡോ: ഷിനോ പി ജോസ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment