രാഘവൻ പയ്യനാടിൻ്റെപുസ്തക വിസ്താരം 14 ന് '
കണ്ണൂർ:രാഘവനൻ പയ്യനാട് രചിച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ക്ലോഡ്-ലേവിസ്ട്രാസ്സിന് ഒരു ഭാഷ്യം: ഇടശ്ശേരിയുടെ ആഖ്യാനകവിതകളെ മുൻനിർത്തി' എന്നപുസ്‌തകത്തെ കുറിച്ചുള്ള 'പുസ്‌തക വിസ്താരം' പരിപാടി ഫെബ്രുവരി 14ന് രാവിലെ 9.30 മുതലൽ വൈകീട്ട് 4.30 വരെ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടത്തുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.സൗഹൃദ് കൂട്ടായ്മയായ അയലാളർ ആണ് ചർച്ച സംഘടിപ്പിക്കുന്നത്.ദേശാഭിമാനിപത്രാധിപർ ഡോ. കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും. ഇടശ്ശേരിയുടെ മകൻ മാധവൻ ഇടശ്ശേരി മുഖ്യാതിഥിയായിരിക്കും. ഡോ എം.ശ്രീനാഥൻ, ഡോ, സീത കക്കോത്ത്, രാജേഷ് കോമത്ത്, ഡോ. ബേബി ശാരി, ദിനേശൻ വടക്കിനിയിൽ, ഡോ. ദാമോദരൻ എം., ഡോ. ലിനീഷ്.എം. എന്നിവർ പ്രബന്ധം അവതരിപ്പിക്കും.രാവിലത്തെ സെഷൻ്റെഏകോപനം ഡോ. കെ. എം. ഭരതനും വൈകുന്നേരം ഡോ. ജിഷ സി. കെ. യും നിർവാഹിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ കെ. ടി. ബാബുരാജ്, ഡോ. വി എം ഉണ്ണികൃഷ്ണൻ, ഡോ. എം ലിനീഷ്, കെ സി ശശീന്ദ്രൻ ചാല എന്നിവർപങ്കെടുത്തു..

Comments
Post a Comment