ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിൽ നാഷനൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഫെബ്രുവരി 16 ന് തുടങ്ങും





കണ്ണൂർ: കഴിഞ്ഞ 25 വർഷമായി കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ളഉത്തരമലബാറിലെ ആദ്യത്തെ എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ടെക്നോളജി മയിൽ (ITM MBA) സിൽവർ ജൂബിലിയുടെ ഭാഗമായി നാഷണൽ ലെവൽ മാനേജ്മെൻ്റ് ഫെസ്റ്റ് (ഒഡീഷ്യസ് 2026 ) സംഘടിപ്പിക്കുന്നുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരളത്തിൻ്റെ അകത്തും പുറമേ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഫെബ്രുവരി 16 ന് രാവിലെ 9 മണി മുതൽ സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കും.ഫെസ്റ്റിന്റെ ഭാഗമായി ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെൻറ് ടീം, ബെസ്റ്റ് എച്ച് ആർ (HR) ടീം, ബെസ്റ്റ് മാർക്കറ്റിംഗ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട്, റീൽസ് നിർമ്മാണം,  ഫുട്‌ബോൾ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 16 ന് രാത്രി ഏഴുമണി മുതൽ പ്രശസ്ത റാപ്പർ ഫെജോ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഉണ്ടായിരിക്കും. 17 ന് കോളേജ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ 35 ഓളം കോളേജുകൾ പങ്കെടുക്കുന്ന കോളേജ് ഫൈവ്സ് ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കും. ഇതോടൊപ്പംവിദ്യാർഥികൾക്ക്  ഇൻ്റർനാഷണൽ പഠന യാത്ര മലേഷ്യയിലേക്ക്മാർച്ച് 23 മുതൽ 28 വരെ നടക്കും. ലോകത്തിൻ്റെപുതിയ മാറ്റങ്ങൾ, നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ, മാനേജ്‌മെൻ്റ് രംഗത്തെ ആധുനിക പ്രവണതകൾ, എന്നിവയെ കുറിച്ച് സമഗ്രമായ പഠനവും സെമിനാറും വിദേശ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാനേജർ എം പി എ റഹീം, പ്രിൻസിപ്പൽ ഡോക്ടർ പി വി ജോസഫ്, സ്റ്റാഫ കോഓർഡിനേറ്റർ സവിൻ സതീശൻ, സ്റ്റുഡൻറ് കോഓർഡിനേറ്റർ എ .ഷൂ ഹൈബ്, സി.കെ ശ്രവ്യ ഹസീം, സിനാൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം