കണ്ണൂർ സയൻസ് പാർക്കിന് 17ന് മുഖ്യമന്ത്രി അഞ്ചരക്കണ്ടി ചെറിയ വളപ്പിൽതറക്കല്ലിടും 25 ഏക്കറിൽ ഒരുങ്ങുന്നത് 275 കോടിയുടെ പദ്ധതി പദ്ധതി വടക്കേ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടും




കണ്ണൂർ:കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിൽ, കണ്ണൂരിൽ ആരംഭിക്കുന്ന സയൻസ് പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി

ഡോ. എ.സാബു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ മാസം 17ന് വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ചെറിയവളപ്പിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തറക്കല്ലിടൽ നിർവ്വഹിക്കുക.

പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കെ. സുധാകരൻ എംപി, വി. ശിവദാസൻ എംപി, ശൈലജ എംഎൽഎ, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.. കെ.കെ. സാജു തുടങ്ങിയവർ പങ്കെടുക്കും. ..തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ സയൻസ പാർക്കുകൾ ആരംഭിക്കുമെന്ന സംസ്ഥാന സർക്കാറിൻ്റെ പ്രഖ്യാപമാണ് യാഥാർഥ്യമാകുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച ഡിജിറ്റൽ സയൻസ പാർക്ക് തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേത പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിലാണ് പാർക്കുകൾ നിർമ്മിക്കുന്നത്.

1996 ൽആരംഭിച്ച രാജ്യത്തെ തിരുവനന്തപുരത്ത് ടെക്നോപാർക്കിന് ശേഷം, എല്ലാ സംവിധാനങ്ങളും ഒത്തിണങ്ങിയ രാജ്യത്തെ ആദ്യ സയൻസ് പാർക്കിനാണ് കണ്ണൂരിൽ തറക്കല്ലിടുന്നത്. 25 ഏക്കർസ്ഥലത്ത് 275 കോടി രൂപയുടെ നിക്ഷേപത്തിലാണ് സ യൻസ് പാർക്ക് സ്ഥാപിക്കുന്നത്. വാർത്താ സമ്മേളനത്തിൽ മനോജ് ചുമ്മാർ , ഡോ. അരുണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം