കണ്ണൂർ സയൻസ് പാർക്കിന് 17ന് മുഖ്യമന്ത്രി അഞ്ചരക്കണ്ടി ചെറിയ വളപ്പിൽതറക്കല്ലിടും25 ഏക്കറിൽ ഒരുങ്ങുന്നത് 275 കോടിയുടെ പദ്ധതി






കണ്ണൂർ:കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിൽ, കണ്ണൂരിൽ ആരംഭിക്കുന്ന സയൻസ് പാർക്കിന് അഞ്ചരക്കണ്ടി ചെറിയ വളപ്പിലും ഐടി പാർക്ക് വേങ്ങാട് പടുവിലായിയിലും ഫെബ്രുവരി 17 ന്മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് മെമ്പർ സെക്രട്ടറിഡോ. എ.സാബു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഈ മാസം 17ന് വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ചെറിയവളപ്പിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽപൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കെ. സുധാകരൻ എംപി, വി. ശിവദാസൻ എംപി, ശൈലജ എംഎൽഎ, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.. കെ.കെ. സാജു തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ സയൻസ പാർക്കുകൾ ആരംഭിക്കുമെന്ന സംസ്ഥാന സർക്കാറിൻ്റെ പ്രഖ്യാപമാണ് യാഥാർഥ്യമാകുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച ഡിജിറ്റൽ സയൻസ പാർക്ക് തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേത പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിലാണ് പാർക്കുകൾ നിർമ്മിക്കുന്നത്.1996 ൽആരംഭിച്ച രാജ്യത്തെ തിരുവനന്തപുരത്ത് ടെക്നോപാർക്കിന് ശേഷം, എല്ലാ സംവിധാനങ്ങളും ഒത്തിണങ്ങിയ രാജ്യത്തെ ആദ്യ സയൻസ് പാർക്കിനാണ് ചെറിയ വളപ്പിൽ തറക്കല്ലിടുന്നത്. 25 ഏക്കർസ്ഥലത്ത് 275 കോടി രൂപയുടെ നിക്ഷേപത്തിലാണ് സ യൻസ് പാർക്ക് സ്ഥാപിക്കുന്നത്. വേങ്ങാട് പഞ്ചായത്തിലെ പടുവിലായി ഗ്രാമത്താൽ കിൻഫ്ര എറ്റെടുത്ത 25 ഏക്കർ ഭൂമിയാണ്ഐ ടി പാർക്കിനായി സ്ഥലം കണ്ടെത്തിയത്. 2022-23 ലെ ബഡ്ജറ്റിൽ 293.22 കോടി

കിഫ്ബി ഫണ്ടാണ് ഇതിനായി വകയിരുത്തിയത്. അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ അഞ്ച് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിക്ക് 2025 ഫെബ്രുവരി ഏഴിന് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.


വാർത്താ സമ്മേളനത്തിൽ മനോജ് ചുമ്മാർ , ഡോ. അരുണൻ എന്നിവരും  പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം