ചിൻമയാ മിഷൻഗീതം പഞ്ചാമൃതം കണ്ണൂരിൽ 17 ന് സ്വാമി സ്വരൂപാനന്ദഗീതാ പ്രഭാഷണം നടത്തും
കണ്ണൂർ ::ചിന്മയ മിഷൻ എഴുപത്തിഞ്ചമത് വാർഷികാഘോഷം ഈ മാസം 17 ന് കണ്ണൂരിൽ ആരംഭിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭഗവദ് ഗീതയിലെ തെരഞ്ഞെടുത്ത അഞ്ച് ശ്ലോകങ്ങളെ ആസ്പദമാക്കിയുള്ള ഗീതം പഞ്ചാമൃതം പരിപാടിയിൽ 18,19 തീയതികളിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ പ്രഭാഷണം നടത്തും കണ്ണൂർ നായനാർ അക്കാദമിയിലാണ് പരിപാടി. 20 മുതൽ 22 വരെ തിരുവനന്തപുരത്ത് ഗീതം പഞ്ചാമൃതം എന്ന പരിപാടിയിൽ സ്വാമി സ്വരൂപനന്ദ പങ്കെടുക്കുമെന്നും സംഘടകർ പറഞ്ഞു. ആധുനിക ജീവിതത്തിലെ വിവിധ വെല്ലുവിളികൾ നേരിടാൻ ഭഗവത് ഗീതയുടെ ശാശ്വത സന്ദേശം എങ്ങനെ ശക്തമായ മാർഗദർശകമാകുന്നുവെന്നാണ് പ്രഭാഷണങ്ങളുടെ കേന്ദ്ര വിഷയം. ഫെബ്രുവരി 18 ന് വൈകുന്നേരം 5.30 ന് കണ്ണൂർ നായനാർ അക്കാദമിയിൽ 3000 ത്തിലധികം പേർ പങ്കെടുത്തു കൊണ്ടു ഭഗവദ്ഗീതയിലെ പതിനഞ്ചാം അധ്യായത്തിൻ്റെ സമൂഹ ഗീതാപാരായണം നടക്കും. അപൂർവ്വവും ആത്മീയമായി മഹത്തായതുമായ ഈ സംഗമം ഐക്യത്തിൻ്റെയും ആത്മീയ ഉണർവ്വിൻ്റെയും ദൃശ്യമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. മലബാർ മേഖലയിലെ വിവിധ ചിൻമയ മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രവർത്തകരും ഭക്തജനങ്ങളും കണ്ണൂരിൽ നടക്കുന്ന മഹോത്സവ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ.കെ രാജൻ, കൺവീനർ മഹേഷ് ചന്ദ്ര ബാലിഗ, ബ്രഹ്മചാരിണി ദിശ ചൈതന്യ, , അഡ്വ പ്രമോദ് കൃഷ്ണൻ, വിനീഷ് രാജഗോപാൽ എന്നിവർ പങ്കെടുത്തു.

Comments
Post a Comment