നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ലെൻസ് ഫെഡ് 17ന് കലക്ട്രേറ്റ് ധർണ്ണ നടത്തും
കണ്ണൂർ:നിർമ്മാണ മേഖല വൻ പ്രതിസന്ധി നേരിടുകയാണെന്നും ക്വാറി ഉൽപ്പനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നത് മേഖലയെ സ്തംഭിപ്പിച്ചിരുക്കുകയുമാണെന്ന് ലെൻസ് ഫെഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..ഈയൊരു സാഹചര്യത്തിൽ നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലെൻസ് ഫെഡിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 17ന് രാവിലെ 10 ന് കളക്ട്രേറ്റ് പടിക്കൽ ധർണ്ണാസമരം നടത്തും.സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്സി.എസ്. വിനോദ് കുമാർഉദ്ഘാടനംചെയ്യും.സംസ്ഥാനജില്ലാനോതാക്കൾപങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.പി.സുബ്രഹ്മണ്യൻ,ജില്ലാ പ്രസിഡണ്ട്എ.സി.മധുസൂദനൻ,വി.സി.ജഗത്പ്യാരി, എ കെ റിഘേഷ് ബാബുഎന്നിവർ പങ്കെടുത്തു.

Comments
Post a Comment