17 വയസുകാരിയെ പീഡിപ്പിച്ച പോക്സോകേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ* '







 ഇരിട്ടി ' കൗൺസിലിംഗിനെത്തിയ 17 വയസുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. അധ്യാപകനായ മോട്ടീവേഷൻ സ്പീക്കർ പോക്സോ കേസിൽ റിമാൻഡിൽ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി.ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

എച്ച്.എസ്. എസ് പ്രിൻസിപ്പലായി റിട്ട. ചെയ്ത ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിങ്ങ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസ്സുകളും കൗൺസിലിംങും നടത്തിവരികയായിരുന്നു. 17 വയസുകാരിയുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് അതിജീവിതയുടെ മൊഴിയെടുത്തതിന് ശേഷം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാടും ബുദ്ധി പരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.







Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം