മനോരമ ന്യൂസ് മേക്കർ 2025: വി. ഡി സതീശനെ തെരഞ്ഞെടുത്തു
കൊച്ചി :മനോരമ ന്യൂസ് 2025ലെന്യൂസ് മേക്കർ അവാർഡിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരഞ്ഞെടുത്തു.പത്തുപേരടങ്ങിയ പ്രാഥമിക പട്ടികയിൽനിന്നു കൂടുതൽ പ്രേക്ഷക വോട്ടുകൾ നേടിയ 4 പേരാണു ന്യൂസ് മേക്കർ അന്തിപട്ടികയിലുണ്ടായിരുന്നത്. വി.ഡി. സതീശനു പുറമെ സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം, ക്രിക്കറ്റ് താരം സൽമാൻ നിസാർ, സിനിമാതാരം ശ്വേത മേനോൻ എന്നിവരായിരുന്നു അന്തിപട്ടികയിലുണ്ടായിരുന്നത്.
അന്തിമ പട്ടികയിലുണ്ടായിരുന്ന നാല് പേരിൽ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയാണ് വി.ഡി. സതീശൻ 2025ലെ ന്യൂസ് മേക്കർ പുരസ്കാരത്തിനു അർഹനായത്. നിയമസഭയിലും പാർട്ടിക്കുള്ളിലും ഉറച്ച ശബ്ദത്തിലൂടെ, വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ പ്രതിപക്ഷനേതാവിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുക്കുകയായിരുന്നു.കെ.എൽ.എം. ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കർ 2025 സംഘടിപ്പിച്ചത്.

Comments
Post a Comment