പായത്ത് 24 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു: അന്വേഷണമാരംഭിച്ച് ആരോഗ്യ വകുപ്പ്




ഇരിട്ടി: തൊഴിലുറപ്പ് ജോലിക്കിടെ പണിസ്ഥലത്ത് നിന്നും ഉച്ചഭക്ഷണം കഴിച്ച തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. പായം കരിയാലിലാണ് തൊഴിലിനിടെ ഭക്ഷണം കഴിച്ച 24തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം പായം കരിയാലിൽ ഒരു വീട്ടിൽ തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി പഞ്ചായത്തിലെ പത്താം വാർഡിലെ 26 പേർ കാടുവെട്ടി തെളിക്കൽ നടത്തിയിരുന്നു. ഉച്ചയ്ക്കുശേഷം ഇവിടെ നിന്നും ഭക്ഷണം കഴിച്ച 24 പേർക്കാണ് വയറിളക്കവും ഛർദ്ദിയും ഉണ്ടായത്. ഇവർ വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയുമായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തൊഴിലാളികളായ പ്രീത, മിനി,ബിന്ദു, രാധ, നാരായണി, വിക്രമൻ ഉൾപ്പെടെ ഉള്ള 24 പേരാണ് ചികിത്സ തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം