നവീൻ ബാബുവിൻ്റെ മരണം:തുടരന്വേഷണം ആവശ്യമില്ലെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ ,ഭാര്യ മഞ്ജുഷനൽകിയ ഹരജി 26 ലേക്ക് മാറ്റി
തലശ്ശേരി : മുൻ കണ്ണൂർ എ.ഡി.എമ്മായിരുന്നകെ. നവീൻ ബാബുവിൻ്റെ മരണവു മായി ബന്ധപ്പെട്ട് തുടരന്വേഷ ണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് അറിയിച്ചു.തുടരന്വേഷണമാവശ്യപ്പെ ട്ട് നവീൻ ബാബുവിൻ്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി യിൽ തലശ്ശേരി അഡിഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജ് ടിറ്റി ജോർജ് മുമ്പാകെ പബ്ലിക് പ്രോ സിക്യൂട്ടർ കെ. അജിത്ത്‌കുമാറാ ണ് വാദം ഉന്നയിച്ചത്. മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോട തിവരെ ഉന്നയിച്ച് തള്ളിയ വാ ദമാണ് ആവർത്തിക്കുന്നതെന്ന് പ്രോസിക്യൂട്ടർ വാദിച്ചു.അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും കുറ്റപത്ര ത്തിനൊപ്പം നൽകിയില്ലെന്ന് പരാതിക്കാരിക്കുവേണ്ടി ഹാ ജരായ അഡ്വ ജോൺ എസ്. ദാൽഫ് പറഞ്ഞു. കേസിൽ തിയായ കണ്ണൂർ ജില്ലാ പഞ്ചാ യത്ത് മുൻ പ്രസിഡൻ്റ് പി.പി ദിവ്യം പ്രശാന്തൻ എന്നിവരുടെ ഫോൺസംഭാഷണരേഖകളും ബാങ്ക് ഇടപാട് വിവരവും ശേഖരിച്ചെങ്കിലും കുറ്റപത്രത്തില്ല.പ്രതിയുടെ ഭർത്താവിൻ്റെ ഫോൺരേഖകളാണ് കുറ്റപത്ര ത്തിൽ ഹാജരാക്കിയൽ. 10 ദി വസത്തെ ഫോൺ സംഭാഷ ണവിവരം മാത്രമാണ് ഹാജരാക്കിയത്. തഹസിൽദാർ നൽകിയ റി പ്പോർട്ടിലും റവന്യൂവകുപ്പിൻ്റെ അന്വേഷണത്തിലും കരാറിനെക്കുറിച്ച് പറയുന്നുണ്ട്. പ്രശാ ന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയെക്കുറിച്ചു മജിസ്‌ട്രേറ്റിന് നൽകിയ കുറ്റപത്രത്തിലില്ല.എന്നാൽ നവീൻ ബാബുവി ൻ്റെ മരണത്തെക്കുറിച്ച് ഹൈ കോടതിയുടെ നിരീക്ഷണ ത്തിൽ ഡി.ഐ.ജി.യുടെ മേൽ നോട്ടത്തിൽ കമ്മിഷണറാണ് അന്വേഷണം നടത്തിയതെ ന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ആത്മഹത്യാ പ്രേര ണക്കുറ്റമാണ് ഒന്നാം പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ ചുമത്തിയത്.അതിനാവശ്യമായ തെളിവു കൾ അന്വേഷണസംഘം കുറ്റപ ത്രത്തിനൊപ്പം ഹാജരാക്കിയെ ന്നും പെട്രോൾ പമ്പിന്റെ കരാർ സംബന്ധിച്ച വിവരം കേസിൽ ആവശ്യമില്ലെന്നും പ്രോസിക്യൂ ട്ടർ പറഞ്ഞു. ഇതേ തുടർന്ന്കേസ് 26-ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു. ഒന്നാം പ്രതി പി.പി. ദിവ്യ കോടതിയിൽ ഹാജരായി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. പി.എം. സജീത, ദിവ്യയ്ക്കുവേണ്ടി അഡ്വ.കെ. വിശ്വൻ എന്നിവർ ഹാജരായി. നേരത്തെ നടന്ന അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണത്തിന് ഹർജി നൽകിയത്. തുടരന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞമാസം കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനു മോഹൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 2024 ഒക്ടോബർ15 ന് പുലർച്ചെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവിൻ ബാബു വിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Comments
Post a Comment