ബൈക്കിൽ കടത്തിയ 32കുപ്പി മാഹിമദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ.





മട്ടന്നൂർ : ബൈക്കിൽ കടത്തുകയായിരുന്ന 32 കുപ്പി മാഹി മദ്യവുമായി  മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി വി.സി. മാത്യു (58) വിനെയാണ്ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെകടർ ബഷീർ പിലാട്ടിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. മട്ടന്നൂർകല്ലൂരിൽ വെച്ചാണ് ബൈക്കിൽ കടത്തിയ 32 കുപ്പി (17 ലിറ്റർ) മാഹിമദ്യവുമായി പ്രതി അറസ്റ്റിലായത്.മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.59 സി. 2751 നമ്പർ ബൈക്ക് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠാപുരം റേഞ്ചിലെ മുൻ അബ്കാരി കേസ് പ്രതിയായ ഇയാൾ മാഹി മദ്യം സ്ഥിരമായി കടത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായി രുന്നു.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ പി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി. പി. സുദീപ്, അഭിജിത്ത് ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനിഷ് എന്നിവരും ഉണ്ടായിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം