സൗദിയിലെ ജ്വല്ലറിയിൽ നിന്നും 5 കോടി സ്വർണ്ണം അടിച്ചു മാറ്റിയ കേസിലെ പ്രതി അറസ്റ്റിൽ




കൊയിലാണ്ടി: സൗദി അറേബ്യയിൽ മലപ്പുറം സ്വദേശികൾ നടത്തുന്ന ജൂവലറിയിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസെന്ന യുവാവാണ് അറസ്റ്റിലായത്. ജൂവലറിയിൽ നിന്നും അഞ്ചു കോടി രൂപയുടെ സ്വർണം മൂന്ന് ജീവനക്കാർ ചേർന്ന് മോഷ്ടിച്ചെന്നാണ് കേസ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, എസ് ഐ ഗിരീഷ്, സിപിഒമാരായ പ്രവീൺ കുമാർ, കരീം, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം