മാവുംചാലിൽ എക്സൈസ് റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി





ആലക്കോട് :മാവുംചാൽ തോട്ടുചാലിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് റെയ്ഡിൽ പിടികൂടി.ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ 

  കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് ഭൂമിയിൽവെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്

റെയ്ഡ് നടത്തിയ സംഘത്തിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു. ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ സി.കെ. ഷിബു, സി.ഇ.ഒ മാരായ പി.കെ. രാജീവ് പി.ജി. വിഷണു. എന്നിവരും ഉണ്ടായിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം