ബംഗ്ളൂരിൽ കാർ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ചു
ബംഗ്ളൂർ :ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ആറ് കാര്‍യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ-ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യവാരയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍ വി കോളേജിലെ വിദ്യാര്‍ത്ഥികളായ മലയാളി അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.

Comments
Post a Comment