പാർക്കിംഗ് സ്ഥലത്ത് ഓഡിറ്റോറിയം : പണി നിർത്തണം:ആർട്ടിസ്റ്റ് ശശികല കളക്ടർക്ക് നിവേദനം നൽകി
കണ്ണൂർ :കണ്ണൂരിലെ കളക്ടറേറ്റ് മൈതാനിയുടെ മുൻ ഭാഗം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലത്ത് സ്ഥിരമായി ഒരു ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽപണിനിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികല കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.രണ്ട് വർഷം മുന്നെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി വിവരം മനസ്സിലാക്കിയതിനെ തുടർന്ന് അന്ന് മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിക്കുക യുണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്.ആലോചിച്ചു വേണ്ട നടപടികൾ സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പും നൽകിയിരുന്നു. നിങ്ങൾക്കാർക്കും താൽപര്യമില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നതായി ശശികല പറഞ്ഞു.വിശാലമായ രണ്ട് ഓപ്പൺ സ്റ്റേജ് മൈതാനിയിൽ നില നിൽക്കെ വീണ്ടുമൊരു സ്റ്റേജും പന്തലും നിർമ്മിച്ചു അതിന്റെ മുഖച്ഛായ നശിപ്പിക്കുന്ന പ്രവണത ശരിയല്ല. മാത്രവുമല്ല, നിയമാനുസൃതം പാർക്കിംഗ് സ്ഥലമാണത്. കണ്ണൂർ ജനതക്ക് ശുദ്ധവായു ലഭിക്കുന്ന ഏകമായ ഒരിടം ഇല്ലാതാക്കി അടച്ച് പൂട്ടാൻ മുതിരരുത്.അല്ലാതെ തന്നെ കളക്ടറേറ്റ് മൈതാനവും, പോലീസ് മൈതാനവും അധികാരത്തിന്റ ഹുങ്ക് കൊണ്ട് പലതും നശിപ്പിച്ചു കഴിഞ്ഞു.ബാക്കിയുള്ളതെങ്കിലും നിലനിർത്താൻ സന്മനസ്സ് കാണിക്കണമെന്നും പണി നിർത്തിവെക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുംആർട്ടിസ്റ്റ് ശശികലകളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Comments
Post a Comment