ഇന്നെന്താ വിഷുവാ? അല്ല,മ്മടെ പൊന്ന് അജ്മൽ ലോക്കായതാ ' മയക്ക്മരുന്ന് കേസിൽ പൊന്ന് അജ്മലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ഡി. ജെ. യുമായി നാട്ടുകാർ





കുറ്റ്യാടി : കേരളത്തിലെ രാഹലഹരി വില്‍പ്പനയിലെ മുഖ്യകണ്ണിയായി അറിയപ്പെട്ടിരുന്ന പിടികിട്ടാപ്പുള്ള പൊന്ന് അജ്മല്‍ എന്ന ചെന്നിലോട്ട് അജ്മലിനെ (30) കര്‍ണാടക പോലീസ് പിടികൂടി.കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയാണ് ഇയാള്‍. ഇയാളെയും കൂട്ടാളികളെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍(28), പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍(27) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായ മറ്റ് രണ്ട് പേര്‍. ദക്ഷിണ കന്നട ജില്ലയിലെ പുറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധനക്കിടയില്‍ മൂവരും സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ് പരിശോധിക്കുകയും 50 ഗ്രാം എംഡിഎംഎയും സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച മാരകായുധവും കണ്ടെത്തുകയായിരുന്നു.ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് കുര വേളത്തെ ചെന്നിലോട്ട് വീട്ടില്‍ തെളിവെടുപ്പിനായ് കൊണ്ടു വന്നു. നാട്ടുകാരുടെ ഏറെ നാളായുള്ള ആഗ്രഹമാണ് കര്‍ണാടക പോലീസ് നിറവേറ്റിയത്. അജ്മലിനെതിരെനാട്ടിലെ യുവാക്കളുടെ നേതൃത്വത്തില്‍ തന്നെ കൂട്ടായ്മ രൂപീകരിച്ച്‌ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ടായിരുന്നു. അജ്മലുമായി കര്‍ണാടക പോലീസ് എത്തിയെന്നറിഞ്ഞ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ ആഘോഷിച്ചു.ഇവിടെ ഏകദേശം രണ്ട് കോടി രൂപയോളം സാമ്പത്തിക ബാധ്യത ഇയാള്‍ക്ക് ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് കുടിയേറുകയായിരുന്നു. അവിടെ എംഡിഎംഎ നിര്‍മിക്കുകയും ഏജന്റുമാരെ ഉപയോഗിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇടയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും താവളം മാറ്റിയിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും പോലീസിന് വിലങ്ങുതടിയായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം