അപകടരഹിത കാൽനട യാത്രയ്ക്കായി ചക്കരക്കല്ലിൽ സീബ്രാലൈൻ വരക്കൽ തുടങ്ങി
ചക്കരക്കൽ : റോഡ് സുരക്ഷയ്ക്കായി ചക്കരക്കൽ ടൗണിൽ സീബ്രാലൈൻ വരയ്ക്കൽ തുടങ്ങി. ഇന്നലെ ചക്കരക്കൽ ബസ് സ്റ്റാൻഡിന് സമീപമാണ് സീബ്രാ ലൈൻ വരച്ചത്. ജങ്ഷൻ, ഇരിവേരി പി.എച്ച്.സിക്ക് മുൻവശം എന്നിവടങ്ങളിലും സീബ്രാ ലൈൻ വരയ്ക്കും. നഗരത്തിൻ്റെ പലയിടങ്ങളിലും കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച കടക്കുന്നതിനായി സീബ്രാ ലൈനില്ലാത്തത് അപകട ഭീഷണിയുണ്ടാക്കിയിരുന്നു. ഈ പരാതി വ്യാപകമായതിനെ തുടർന്നാണ് മാഞ്ഞുപോയ സീബ്ര ലൈനുകൾ പുന:സ്ഥാപിച്ചത്.

Comments
Post a Comment