കത്തിക്കയറി സ്വർണ വില : വീണ്ടും മുകളിലോട്ട്?

 


കണ്ണൂർ:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 എന്ന നിലയിലെത്തി. 18 കാരറ്റിന് 12,185 രൂപയാണ് ഗ്രാമിന് വില. ഒരു പവന് 97,480 രൂപയാണ് വില. 14 കാരറ്റ് ഗ്രാമിന് 9,485 രൂപയും പവന് 75,880 രൂപയുമാണ് വില. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,115 രൂപയും പവന് 48,920 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 285 രൂപ.കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29-നാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. സ്വർണാഭരണങ്ങൾ വലിയ തോതിൽ വിൽക്കപ്പെടുന്ന കേരള വിപണിയിൽ വിലവർധനവ് ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം