തിരുവല്ല ഇഫക്ട് : കണ്ണൂർജില്ലയിലെ സ്പാകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി
'
കണ്ണൂർ : സ്പാകളുടെ മറവിൽ അനാശാസ്യം നടക്കുന്നുവെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിൽ പരി ശോധന കർശനമാക്കാൻ പൊലിസ് തീരുമാനിച്ചു. പരാതി ഉയർന്ന ചില സ്പാ കൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കണ്ണൂർജില്ലയിൽ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും കൂണുകൾ പോലെ യാണ് അടുത്തകാലത്ത് സ്പാകൾ ആരംഭിക്കുന്നത്.. ഇവി ടങ്ങളിൽ വിവിധ തരത്തിലുള്ള മസാജുകളും തെറാപ്പികളുമാണ് നടക്കുന്നത്. എന്നാൽ ഇതിനിടെയിലും സ്പായുടെ മറവിൽ അനാശാസ്യങ്ങൾക്ക് ചിലർ ഒത്താശ ചെയ്യുന്നതായാണ് ആരോപണം.ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് സുന്ദരികളായ നേപ്പാളി - ആസാമിസ് പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.ആവശ്യക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക പാക്കേജും ഏർപ്പെടുത്തിയാണ് പരസ്യം ചെയ്യുന്നത്. മുൻകൂട്ടി പണംഅടച്ചാൽ അഞ്ച് പ്രാവശ്യം ഇവിടെ പോകാനും ഒരു തവണ ഫ്രീയായി പോകാനും കഴിയുംഇങ്ങനെ പാക്കേജിൽ ഫീസ് അടക്കുന്നവർക്ക് നൽകുന്ന പാസ് സുഹൃത്തുക്കൾക്ക് കൈമാറ്റം ചെയ്യാനും സാധി ക്കും മലയാളികളെ കൂടാതെ, തമിഴ്‌നാട്, ആസാം നേപ്പാൾ, ഉത്തര ന്ത്യൻ യുവതികളെയാണ് സ്പാകളിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ഉടമകൾ ഏർപ്പാടാക്കുന്നത്. ക്രോസ് മസാജ്, ബോഡി ടു ബോഡി മസാജ് എന്നിങ്ങനെ ഓമന പേരിട്ട്സോഷ്യൽ മീഡിയകളിൽ യുവതികളുടെ ചിത്രം സഹിത മാണു സ്ഥാപനങ്ങൾ പരസ്യം ചെയ്യുന്നത്. 2500 രൂപയാണ് ഒരു മണിക്കൂർ നേരത്തേക്ക് സ്പാ ഉട മകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ഇതുകൂടാതെ 1000 മുതൽ 2000 വരെ കസ്റ്റമറിൽ നിന്ന് യുവതികളും ടിപ്സ് വാങ്ങുന്നുണ്ട്. വിദ്യാ ലയങ്ങൾക്ക് സമീപം പോലും ഇത്തരം സ്പാ കൾ പ്രവർത്തിക്കുന്നുണ്ട്.തളിപ്പറമ്പിലെ പ്രമുഖ വിദ്യാലയത്തിന് സമീപം അടിമുടി ദുരൂഹത നിറഞ്ഞ സ്പാ പ്രവർത്തിച്ചു വരികയാണ്. ന്യൂ ജനറേഷൻപേരിട്ട് നവ മാധ്യമങ്ങളിൽപരസ്യം ചെയ്‌ത് തഴച്ചുവളരുകയാണ് നമ്മുടെ നാട്ടിലുംസ്പാകൾബോർഡുപോലും വെക്കാതെ വിദ്യാർത്ഥിനികൾ അടക്കം പ്രവർത്തിക്കുന്ന സ്‌പാകളുണ്ട്. നല്ലനിലയിൽ പ്രവർത്തിക്കുന്നന്ന ബ്യൂട്ടി പാർലറുകളെ പോലും സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുകയാണ് ഇത്തരം സ്ഥാപനങ്ങൾ' സ്പാകളിലേക്ക് പ്രായഭേദമന്യേ യില്ലാതെ ഉപഭോക്താക്കളുടെ കുത്തൊഴുക്കുണ്ടായതതോടെ കണ്ണൂർ ജില്ലയിലെ ബ്യൂട്ടി പാർലറുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന അവസ്ഥ യിലാണ് ' തിരുവല്ലയിൽ ഗുണ്ടാസംഘം സ്പാ ജീവനക്കാരിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ സംഭവം വൻ വിവാദമായതോടെയാണ് കണ്ണൂർ ഉൾപ്പെടെയുള്ള മുഴുവൻ ജില്ലകളിലെയും സ്പാ കൾ പൊലിസ് നിരീക്ഷിച്ചു വരുന്നത്.

Comments
Post a Comment