പാപ്പിനിശേരിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു



പാപ്പിനിശേരി :പയഞ്ചിറക്കടുത്ത് ബൈക്കിടിച്ച്  വയോധികൻ മരണപ്പെട്ടു. പാപ്പിനിശേരി പയഞ്ചിറ സ്വദേശി വെള്ളക്കുടിയൻ ബാലൻ (86) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി പത്തുമണിയോടെ പാപ്പിനിശേരി പയഞ്ചിറയിലെ വി.വി റെഡിമെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപനം പൂട്ടി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഗുരുതരമായി പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. വീടിന് മുൻ വശത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.സഹോദരങ്ങൾ: പരേതരായ വി.രാമൻ, വി രാഘവൻ, വി ശങ്കരൻ, വി ശാന്ത.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം