വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്വന്തംസ്കൂട്ടർ കത്തിച്ച ഉടമ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി

 





പയ്യന്നൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്വന്തംസ്കൂട്ടർ അഗ്നിക്കിരയാക്കിയ ഉടമ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി. കോറോം കാനായി വള്ളിക്കെട്ടിൽ താമസിക്കുന്ന കെ. പ്രമോദിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് കത്തിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാർ കണ്ടത്.തുടർന്ന് വീട്ടുകാർ പയ്യന്നൂർപോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പയ്യന്നൂർ എസ്.ഐ. എൻ.കെ. ഗിരീഷും സംഘവും നടത്തിയ പരിശോധനയിൽ സംശയം തോന്നി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ദൃശ്യത്തിൽ വാഹന ഉടമയായ യുവാവ് തന്നെ വാഹനം കത്തിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. അടുത്ത നാളുകളായി പയ്യന്നൂർ മേഖലയിൽ വാഹനങ്ങൾ കത്തിക്കുന്നത് പോലീസിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനിടെയാണ്  കാനായിയിലെ സംഭവം. പോലീസിൻ്റെ ജാഗ്രതയിൽ സ്കൂട്ടർ കത്തിക്കുന്ന ദൃശ്യം ലഭിച്ചു. സ്കൂട്ടർ കത്തിച്ചത്ഉടമ തന്നെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പരാതിക്കാരില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം