അനിലിൻ്റെ സാന്ത്വന പരിചരണത്തിൽ കാലൻകോഴിക്ക് പുതുജീവൻ
തളിപ്പറമ്പ്: കാക്കക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ അവശയായ കാലൻകോഴിക്ക് വനംവകുപ്പ് റെസ്ക്യൂവറുടെപരിചരണത്തിൽ പുതുജീവൻ ലഭിച്ചു.മാർക്ക് പ്രവർത്തകൻ അനിൽ തൃച്ചം ബരത്തിന്റെ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത പക്ഷി അനന്ത വിഹായസിലേക്ക് പറന്നുയർന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കീഴാറ്റൂരിൽ വെച്ചാണ് മൂങ്ങ വർഗത്തിൽപ്പെട്ട കാലൻ കോഴിയെ അനിലിന് ലഭിക്കുന്നത്. മുട്ട വിരിഞ്ഞ് തൂവൽ വന്ന് പറക്കാൻ തുടങ്ങുന്ന പ്രായം മാത്രമാണ് പക്ഷിക്കുണ്ടായിരുന്ന ത്. കാക്കകൾ ആക്രമിക്കുന്നത് കണ്ട് വീട്ടുകാർ രക്ഷിക്കുക യായിരുന്നു. തുടർന്ന് അനിലിനെ വിവരം അറിയിച്ചു. തളിപ്പ റമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേ ശപ്രകാരം കഴിഞ്ഞ 20 ദിവസത്തോളം പക്ഷി അനിലിന്റെ വീട്ടിലെ കൂട്ടിൽ പരിചരണത്തിലായിരുന്നു. പറക്കാനുള്ള ആരോഗ്യം വീണ്ടെടുത്തതോടെ കഴിഞ്ഞ ദിവസം കാലൻകോഴിയെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു. കാലൻകോഴികൾ വനപ്രദേശത്ത് മാത്രമല്ല നമ്മുടെ നാട്ടിൻപുറങ്ങളിലുമുണ്ട്. ഇതു ഒരു കരയിൽ നിന്നും കരഞ്ഞാൽ മറുകരയിൽ മരണം നടക്കുമെന്ന അന്ധവിശ്വാസവും നാട്ടിൻപുറങ്ങളിലുണ്ട്.

Comments
Post a Comment