ഓസ്ട്രേലിയൻ വിസയ്ക്കായിഏഴ്ലക്ഷം വാങ്ങി തട്ടിപ്പ്:പൊലിസ് കേസെടുത്തു
ചെറുപുഴ : ഓസ്ട്രിയയിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും 7 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരപ്പ പാമ്പങ്ങാനത്തെ പി. ടി. വികാസിൻ്റെ പരാതിയിലാണ് നീലേശ്വരം ചിറപ്പുറത്തെ ഉല്ലാസ് കൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരനിൽ നിന്നും ഓസ്ട്രിയയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 2024 ജൂൺ, ജൂലായ് മാസങ്ങളിൽ രണ്ടുതവണകളായി ഏഴ് ലക്ഷം രൂപ കൈപ്പറ്റുകയും ആയതി നിന്ന് രണ്ടര ലക്ഷം രൂപ തിരികെ നൽകി ബാക്കി തുക നൽകാതെയും വിസ നൽകാതെയും ബാക്കി തുകയായ നാലര ലക്ഷം രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Comments
Post a Comment