സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് വ്യാഴാഴ്ച സമാപനം : പുരസ്കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും




ധർമശാല :സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് ഫെബ്രുവരി19 വ്യാഴാഴ്ച സമാപനമാകും. മാങ്ങാട്ടുപറമ്പ് കെഎപി നാല്‌ ബറ്റാലിയൻ മൈതാനത്ത്‌ രാവിലെ 10മണിക്ക്  തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിങ് പുരസ്കാരം എന്നിവ പരിപാടിയിൽ വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിശിഷ്ടാതിഥിയാകും. എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


രാത്രി എട്ടുമണിക്ക് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ റാപ്പർ വേടൻ അവതരിപ്പിക്കുന്ന റാപ്പ് മ്യൂസിക് മെഗാ ഷോയും അരങ്ങേറും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം