കണ്ണൂരിൽ ഇനി ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സും* _നാലുമാസത്തെ പ്രായോഗിക പരീശീലനം ലഭിക്കുന്ന കോഴ്സിന് കിംസ് ശ്രീചന്ദിൽ തുടക്കം_




കണ്ണൂര്‍: ആരോഗ്യ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉത്തര മലബാറിൽ ആദ്യമായി ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സിന് തുടക്കം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. നോർത്ത് ഇന്ത്യയിലെ പ്രമുഖ ഹെല്‍ത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പായ സ്‌കില്‍ടൈറോയുമായി സഹകരിച്ചാണ് ക്ലിനിക്കല്‍ അസോസിയേറ്റ് കോഴ്‌സ് ആരംഭിക്കുന്നത്. ആരോഗ്യരംഗത്ത് പ്രായോഗിക പരിചയസമ്പത്തുള്ള പ്രൊഫഷണലുകളുടെ ആവശ്യകത ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമെ, ക്ലിനിക്കല്‍ അസോസിയേറ്റ്‌സ് പോലുള്ള അനുബന്ധ പ്രൊഫഷണലുകള്‍ക്ക് ഇക്കാലത്ത് വലിയ ആവശ്യകതയുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍, മികച്ച ജോലി ഉറപ്പാക്കാനും ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്യാനും, ഇത്തരം തൊഴ്‌ലധിഷ്ഠിത കോഴ്‌സുകള്‍ സഹായകമാണ്. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പൂര്‍ണമായും പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കിയാണ് കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.


 ആറുമാസത്തെ കോഴ്സിൽ രണ്ടുമാസം തിയറിയും നാലുമാസം പ്രായോഗിക പരിശീലനവും ലഭിക്കും. 


കിംസ് ശ്രീചന്ദ് ആശുപത്രിയിലെ പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍, യഥാര്‍ത്ഥ ആശുപത്രി അന്തരീക്ഷത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭിക്കും. ആശുപത്രി പ്രവര്‍ത്തനരീതികള്‍, രോഗി പരിചരണം, ക്ലിനിക്കല്‍ സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സമഗ്രമായ പരിശീലനമാണ് നല്‍കുക.

 ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്കും മെഡിക്കല്‍ രംഗത്ത് കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോഴ്‌സില്‍ പ്രവേശനം നേടാം.


 കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായവും ഉറപ്പുനല്‍കുന്നതായി അധികൃതര്‍ വ്യക്തമാക്കി.


 ബിരുദം പൂർത്തിയാക്കി ഭാവിയിൽ ഏത് പ്രൊഫഷണിലേക്ക് പോകണമെന്ന് അറിയാത്ത നിരവധി വിദ്യാർഥികളാണ് നമുക്ക് മുന്നിലുള്ളത്. അത്തരം വിദ്യാർഥികൾക്ക് ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സ് ഏറെ സഹായകമാകുമെന്നും പരിശീലനത്തിൽ മികവ് പുലർത്തുന്നവർക്ക് ആശുപത്രിയിൽ തന്നെ ജോലി ഉറപ്പാക്കുമെന്നും കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസീൻ അറിയിച്ചു. ആരോഗ്യ മേഖലയിലെ മികച്ച തൊഴില്‍ അവസരങ്ങളിലേക്ക് യുവജനങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്നതുകൂടിയാണ് പദ്ദതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്- 7416495511, 74165 61133. എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ

ഫർഹാൻ യാസീൻ (കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റർ സി.ഇ.ഒ)

കോർപറേഷൻ പൊതുമരാമത്ത് വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷൻ റിജിൽ ചന്ദ്രൻ മാക്കൂറ്റി ,സയ്യിദ് അബൂബക്കർ സിദ്ദീഖ് (ബിസിനസ് ഹെഡ്, സ്കിൽ ടൈറോ)

അഭിനന്ദൻ ചൗദരി (ജനറൽ മാനേജർ, സ്കിൽ ടൈറോ)

സജീർ ഇ.കെ (റീജയണൽ മീഡിയ ലീഡ്, സ്കിൽ ടൈറോ കേരള) എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം