കാറിടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
പയ്യന്നൂർ : അമിത വേഗതയിൽ നിയന്ത്രണം വിട്ടകാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു.പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണ നാ(27) ണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം.പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27)യും നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ജിഷ്ണുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ ചാലയിലെമിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.നാരായണൻ – സജിത ദമ്പതികളുടെ മകനാണ്.സഹോദരൻ: സഞ്ജു നാരായണൻ.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
ശവസംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന് പാറത്തോട് പൊതുശ്മശാനത്തില്‍ നടത്തും. അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പൊലിസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment